1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 3, 2024

സ്വന്തം ലേഖകൻ: ബഹ്റെെനിൽ നിന്നും വിദേശത്തേക്ക് പണം അയക്കുന്നതിന് നികുതി ചുമത്തുന്ന കരട് നിയമം ബഹ്‌റൈൻ ശൂറ കൗൺസിൽ തള്ളി. പ്രവാസികൾക്ക് വലിയ ആശ്വാസം ആകുന്ന തീരുമാനം ആണ് എത്തിയിരിക്കുന്നത്. ഒരാഴ്ച മുമ്പാണ് പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് പിഴ ചുമത്തുന്ന സംബന്ധിച്ച നിർദേശം ചില പാർലമെന്റ് അംഗങ്ങൾ മുന്നോട്ടുവെച്ചത്.

ജീവിക്കാൻ ചിലവുകൾ നിയന്ത്രിക്കുന്നതിന്റെ പാട് പ്രനാസികൾക്ക് മാത്രമേ അറിയുകയുള്ളു അതിന്റെ ഇടയിൽ ആണ് നികുതി ചുമത്തണമെന്ന ആവശ്യം എത്തിയത്. ശൂറ കൗൺസിലിൽ സാമ്പത്തിക കാര്യസമിതി അംഗമായ ബസ്സം അൽ-ബിൻ മുഹമ്മദാണ് ഇക്കാര്യത്തിൽ മറ്റൊരു ചിന്ത ആവശ്യമാണെന്ന് നിലപാടിൽ എത്തിയത്.

ഇത്തരത്തിൽ ഒരു നിയമം കൊണ്ടു വരുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. വിദേശ കൈമാറ്റങ്ങൾ കുറയ്ക്കുകയും വിദേശത്തേക്ക് പണം അയയ്‌ക്കുന്നതിന് വേണ്ടി രാജ്യത്ത് ആളുകൾ മറ്റു സംവിധാനങ്ങൾ ഉപയോഗിക്കും. ഇത് വലിയ നിയമ ലംഘനങ്ങൾക്ക് കാരണമാകും.

കള്ളപ്പണം വെളുപ്പിക്കൽ, കരിഞ്ചന്ത വഴി പണം അയക്കൽ തുടങ്ങിയ തരത്തിലേക്ക് കാര്യങ്ങൾ പോകും. ക്രിപ്‌റ്റോകറൻസികളുടെ ഉപയോഗം കൂടും. വിദേശ നിക്ഷേപം ആകർഷിക്കുന്നതിലെ ബഹ്‌റൈനിന്റെ മത്സരശേഷിയെയും ഇത് ബാധിക്കും. നിക്ഷേപത്തെ തടസ്സപ്പെടുത്തിയേക്കുമെന്ന് ആശങ്കയും അദ്ദേഹം പങ്കുവെച്ച്. അതിനാൽ ആണ് ഈ നിയമം വീണ്ടും മാറ്റി ചിന്തിക്കാൻ തീരുമാനിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.