സ്വന്തം ലേഖകൻ: വാഹനാപകടങ്ങൾ മൊബൈലിൽ പകർത്തുന്നവർക്കും ഫോട്ടോയെടുക്കുന്നവർക്കും മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. ഇത്തരം ഫോട്ടോയെടുക്കുന്നവർക്ക് 10,000 ഖത്തർ റിയാൽ പിഴയും രണ്ട് വർഷം തടവുമാണ് ശിക്ഷ. മറ്റൊരാളുടെ സ്വകാര്യതയിലേക്ക് കടന്നുകയറി ഫോട്ടോയെടുക്കലും വീഡിയോ പകർത്തലും ഖത്തറിൽ കുറ്റകരമാണ്.
അതിനിടെ രാജ്യത്തേക്ക് കടക്കുന്ന നടപടികൾ വേഗത്തിലാക്കി ഖത്തർ. കര അതിർത്തി വഴി ഖത്തറിലെത്തുന്നവർക്ക് ഇനി വേഗത്തിൽ രാജ്യത്തേക്ക് കടക്കാം. അബൂസംറയിലെ എമിഗ്രേഷൻ ഇതിന് വേണ്ടിയുള്ള നടപടികൾ വേഗത്തിലാക്കി. അതിർത്തി കടന്ന് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് വേഗത്തിൽ യാത്ര ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് ഇപ്പോൾ നിയമം.
നിമിഷങ്ങൾക്കുള്ളിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി വേഗത്തിൽ രാജ്യത്തിന്റെ അതിർഥി കടക്കാൻ സാധിക്കും അതുപോലെ വേഗത്തിൽ രാജ്യത്തേക്ക് പ്രവേശിക്കാനും സാധിക്കും. എമിഗ്രേഷനും കസ്റ്റംസിനുമുള്ള കൗണ്ടറുകളുടെ എണ്ണം ഉയർത്തി. 166 കൗണ്ടറുകൾ ആണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. പ്രീ-രജിസ്ട്രേഷൻ സേവനം ഏർപ്പെടുത്തുക വേഗത്തിൽ രാജ്യത്തേക്ക് പ്രവേശിക്കാനും പോകാനും വേണ്ടിയുള്ള സൗകര്യങ്ങൾ ഒരുക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. സ്ഥിരം സമിതി സെക്രട്ടറി ക്യാപ്റ്റൻ ഷാഫി ഖലീവി അൽ ഷമ്മാരി ആണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല