സ്വന്തം ലേഖകൻ: മൊബൈല്‍ ഉപഭോക്താക്കളോട് കെ.വൈ.സി വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാൻ കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്ര) ആവശ്യപ്പെട്ടു. ടെലികോം കമ്പനികളില്‍ നിന്നുള്ള സേവനങ്ങള്‍ ലഭിക്കാന്‍ ഇത് അനിവാര്യമാണ്. വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാത്ത ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ പ്രവർത്തനരഹിതമായേക്കും.
ആവശ്യമായ ഐ.ഡി പ്രൂഫുകളും മറ്റു വിവരങ്ങളുമാണ് അപ്ഡേറ്റ് ചെയ്യേണ്ടതെന്നും പഴയ വ്യക്തിഗത ഡാറ്റയും വിവരങ്ങളും പുതുക്കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കാൻ കമ്പനികള്‍ ബാധ്യസ്ഥരാണെന്നും സിട്ര കോമ്പറ്റീഷൻ ആൻഡ് ഓപറേറ്റേഴ്സ് അഫയേഴ്സ് ഡിപ്പാർട്മെന്റ് മാനേജർ ഖാലിദ് അൽ ഖരാവി പറഞ്ഞു. സേവനങ്ങള്‍ തടസ്സപ്പെടാതിരിക്കാന്‍ ഓൺലൈൻ വഴിയോ മൊബൈൽ ആപ്പുകൾ വഴിയോ സിവിൽ ഐഡി അപ്ഡേറ്റ് ചെയ്യണമെന്ന് മൊബൈല്‍ കമ്പനികളും ഉപയോക്താക്കളോട് അഭ്യർഥിച്ചു.
അതിനിടെ എല്ലാവിധ വിസിറ്റ് വീസകളും പുനരാരംഭിക്കുന്ന കാര്യം കുവൈത്ത് പരിഗണിക്കുന്നു. വാണിജ്യ, ടൂറിസ്റ്റ് വീസകള്‍ ഉള്‍പ്പെടെ വിവിധ സന്ദര്‍ശന വീസകള്‍ വീണ്ടും നല്കി തുടങ്ങാനാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം (എംഒഐ) ആലോചിക്കുന്നത്.
രാജ്യത്തെ വിനോദസഞ്ചാര മേഖല പുനരുജ്ജീവിപ്പിക്കാനുള്ള പുതിയ ഗവണ്മെന്റിന്റെ വീക്ഷണത്തിന്റെ ഭാഗമായാണിതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2022 ഓഗസ്റ്റിലാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം കുടുംബ സന്ദര്‍ശന വീസകളും ടൂറിസ്റ്റ് വീസകളും നല്‍കുന്നത് മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല