1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 5, 2024

സ്വന്തം ലേഖകൻ: പ്രവാസി ഇന്ത്യക്കാര്‍ക്ക് പാസ്പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന്‍ മറ്റ് എംബസി സേവനങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിനായി ഖത്തറിലെ എംബസി അധികൃതര്‍ പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 9 ന് ഏഷ്യന്‍ ടൗണിലാണ് ക്യാമ്പ്.

ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറവുമായി (ഐസിബിഎഫ്) സഹകരിച്ചാണ് പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഏഷ്യന്‍ ടൗണിലുള്ള ഇമാറ ഹെല്‍ത്ത് കെയറിലാണ് ക്യാമ്പ് നടക്കുക. പാസ്പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ക്ക് പുറമേ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും സൗകര്യമുണ്ടാകും.

ഇന്‍ഡസ്ട്രിയല്‍ ഏരിയയിലും ഏഷ്യന്‍ ടൗണിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് ദോഹയിലെ എംബസിയിലെത്തി സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുമുള്ള പ്രയാസം പരിഗണിച്ചാണ് ഏഷ്യന്‍ ടൗണില്‍ കോണ്‍സുലാര്‍ ക്യാമ്പൊരുക്കുന്നത്.

വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ 11 വരെയാണ് ക്യാമ്പ്. രാവിലെ 8 മണി മുതല്‍ ഓണ്‍ലൈനില്‍ അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള സഹായം ലഭ്യമായിരിക്കുമെന്നും സേവനം ആവശ്യമുള്ളവര്‍ ആവശ്യമായ രേഖകളുടെ പകര്‍പ്പുകള്‍ കൊണ്ടുവരണമെന്നും ഐസിബിഎഫ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഫീസ് പണമായി മാത്രമേ സ്വീകരിക്കുകയുള്ളൂ. ഐസിബിഎഫ് ഇന്‍ഷൂറന്‍സ്
ഡെസ്‌കും ക്യാമ്പില്‍ പ്രവര്‍ത്തിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.