1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 6, 2024

സ്വന്തം ലേഖകൻ: പേപ്പര്‍ വര്‍ക്കുകള്‍ ഇല്ലാതെയും ഏജന്റുമാരുടെ സഹായമില്ലാതെയും യുഎഇ നിവാസികള്‍ക്ക് 48 മണിക്കൂറിനുള്ളില്‍ അവരുടെ എന്‍ട്രി പെര്‍മിറ്റ് എളുപ്പത്തില്‍ ഇഷ്യൂ ചെയ്യാനോ പുതുക്കാനോ ഇപ്പോള്‍ സാധ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ഗൈഡ് യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) പുറത്തിറക്കി.

എന്‍ട്രി പെര്‍മിറ്റ് എളുപ്പത്തില്‍ ഇഷ്യൂ ചെയ്യാനോ പുതുക്കാനോ സ്വീകരിക്കേണ്ട ഘട്ടങ്ങള്‍ വിവരിക്കുന്നതാണ് ഐസിപി ഗൈഡ്. സമൂഹമാധ്യമായ എക്‌സ് പ്ലാറ്റ്‌പോമിലെ ഔദ്യോഗിക അക്കൗണ്ടില്‍ ഐസിപി മാര്‍ഗനിര്‍ദേശങ്ങള്‍ പ്രസിദ്ധപ്പെടുത്തി. സുഗമവും കാര്യക്ഷമവുമായ പ്രക്രിയയ്ക്ക് ആവശ്യമായ ഘട്ടങ്ങള്‍ ഇതില്‍ വിവരിക്കുന്നു.

രജിസ്റ്റര്‍ ചെയ്ത് യുഎഇ പാസ് അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക. നേരത്തേ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ലോഗിന്‍ ചെയ്ത് സ്മാര്‍ട്ട് സര്‍വീസിലേക്ക് പ്രവേശിക്കാം.
റെസിഡന്‍സ് പെര്‍മിറ്റ് വിതരണ സേവനം തിരഞ്ഞെടുക്കുക.
അപേക്ഷ സമര്‍പ്പിക്കുകയും ഫീസ് അടയ്ക്കുകയും ചെയ്യുക.
ഇ-മെയില്‍ വഴി പെര്‍മിറ്റ് സ്വീകരിക്കുക.

ഓണ്‍ലൈനായി പെര്‍മിറ്റ് പുതുക്കുകയോ മാറ്റുകയോ ചെയ്യുമ്പോള്‍ ശരിയായ എമിറേറ്റ്‌സ് ഐഡി നമ്പറും കാലഹരണപ്പെടുന്ന തീയതിയും നല്‍കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. ആപ്ലിക്കേഷന്റെ സേവനപ്രവര്‍ത്തനങ്ങള്‍ വൈകാതിരിക്കാന്‍ ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, ഡെലിവറി രീതി എന്നിവ ഉള്‍പ്പെടെ നല്‍കിയ എല്ലാ വിശദാംശങ്ങളും രണ്ടുതവണ പരിശോധിച്ച് ശരിയാണെന്ന് ഉറപ്പാക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.