ഐസിസി ടെസ്റ്റ് ക്രിക്കറ്റ് റാങ്കിംഗില്‍ ബാറ്റ്സ്മാന്മാരില്‍ ഇന്ത്യയുടെ ദ്രാവിഡിന് മുന്നേറ്റം. നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ദ്രാവിഡ് എട്ടാമതെത്തി.
വി വി എസ് ലക്ഷ്മണ്‍ അഞ്ച് സ്ഥാനം മെച്ചപ്പെടുത്തി പതിമൂന്നാം സ്ഥാനത്തെത്തി. വെസ്റ്റിന്‍ഡീസിനെതിരെയുള്ള ടെസ്റ്റ് മത്സരത്തിലെ സെഞ്ച്വറി പ്രകടനമാണ് റാങ്കിംഗില്‍ മുന്നേറാന്‍ ദ്രാവിഡിനും ലക്ഷ്മണിനും സഹായകരമായത്. ദ്രാവിഡിന് പുറമെ ആദ്യ പത്തിനുള്ളില്‍ സ്ഥാനംപിടിച്ച ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. സച്ചിന്‍ അഞ്ചാം സ്ഥാനത്താണ്.
ബൌളിംഗില്‍ ആദ്യ പത്തിനുള്ളില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ ബൌളര്‍ സഹീര്‍ ഖാനാണ്. സ്പിന്നര്‍ ഓജ ആറ് സ്ഥാനം മെച്ചപ്പെടുത്തി ഇരുപത്തിയാറാം സ്ഥാനത്തെത്തി. വെസ്റ്റിന്‍ഡീസിനെതിരെയുള്ള ടെസ്റ്റ് മത്സരങ്ങളില്‍ ഓജ 13 (ഡെല്‍ഹിയില്‍ ഏഴും കൊല്‍ക്കത്തയില്‍ ആറും) വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല