1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 19, 2011

ബെന്നി മാവേലി

ഒന്നാമത് ഗാര്‍ഡിയന്‍ അസോസിയേറ്റ്സ് ഇന്‍ഡസ് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് നനീറ്റനില്‍ തിരി തെളിയുന്നു. യുകെയിലെ ഏറ്റവും വലിയ പ്രൈസ് മണിയുമായി ഇന്‍ഡസ് കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ടൂര്‍ണമെന്റില്‍ യുകെയിലെ പ്രഗല്‍ഭരായ ടീമുകള്‍ മാറ്റുരയ്ക്കുന്നു.

ഒന്നാം സമ്മാനത്തിനു അര്‍ഹാരാകുന്ന ടീമിന് ഗാര്‍ഡിയന്‍ അസോസിയേറ്റ്സ് നല്‍കുന്ന 301 പൌണ്ട് ക്യാഷ് അവാര്‍ഡും ത്ര്യെസ്യാമ്മ വെള്ളംപ്രയില്‍ മെമ്മോറിയല്‍ എവരോളിംഗ് ട്രോഫിയും ട്രോഫിയും രണ്ടാം സമ്മാനര്‍ഹര്‍ക്ക് ഇഞ്ച്വറി ക്ലെയിം സൊലൂഷന്‍ കവന്റ്രി നല്‍കുന്ന 151 പൌണ്ട് ക്യാഷ് അവാര്‍ഡും ഗൂര്‍ക്കിഷ് റസ്റ്റോരണ്ട് നനീട്ടന്‍ വക ട്രോഫിയും നല്‍കുമെന്ന് ഐസിഎ പ്രസിഡണ്ട് അഭിലാഷ് ഗോപിദാസന്‍ അറിയിച്ചു. ഇനിയും മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള ടീമുകള്‍ നവംബര്‍ പത്തിനകം താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
അഭിലാഷ് ഗോപിദാസന്‍ : 07939412784
ഫിലിപ് സെബാസ്റ്റ്യന്‍ : 07809378500
ഗിരീഷ്‌ ചാക്കോ : 07983398542

കളി നടക്കുന്ന സ്ഥലം:
Nuneate Acadenmy Sports Centr
Radnor Drive
CV107PD

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.