1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2024

സ്വന്തം ലേഖകൻ: എട്ടു പുതിയ ഇ-സർവീസുകളുമായി ജവാസാത്ത്. അബ്ഷിർ, മുഖീം സൈറ്റുകളിലൂടെയാണ് പുതിയ സേവനങ്ങൾ ലഭ്യമാകുക. അബ്ഷിറിലും മുഖീമിലുമായി നാലു പുതിയ സേവനങ്ങളാണ് പുതുതായി ഏർപ്പെടുത്തിയത്. സൗദി ആഭ്യന്തര മന്ത്രി രാജകുമാരൻ അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസ് രാജകുമാരന്റെ നേതൃത്വത്തിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് ആസ്ഥാനത്താണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സേവന പ്ലാറ്റ്‌ഫോമാണ് അബ്ഷിറും മുഖീമും. പാസ്‌പോർട്ട് മോഷണം, പാസ്‌പോർട്ട് നഷ്ടമാകൽ എന്നിവ അറിയിക്കുന്നതിന് അബ്ഷിറിൽ പുതിയ സേവനം ഏർപ്പെടുത്തി. സന്ദർശക വീസയിൽ വരുന്നവർക്കുള്ള ഡിജിറ്റൽ ഐഡി, മുഖീം പ്രിന്റ് എന്നിവയും ഇനി മുതൽ അബ്ഷിറിലൂടെ ലഭ്യമാകും.

ഇഖാമയിൽ പേര് ട്രാൻസിലേറ്റ് ചെയ്യുമ്പോൾ സംഭവിച്ച മാറ്റം ശരിയാക്കുന്നതിനുള്ള സേവനം മുഖീമിൽ ലഭ്യമാകും. ഇതിന് പുറമെ, ഇഖാമ നഷ്ടപ്പെടുന്നത് അറിയിക്കാനും മുഖീമിൽ സേവനം ലഭ്യമാക്കി. വീസ വിവരങ്ങൾ അറിയുന്നതിനും മുഖീമിൽ ഇനി മുതൽ സാധിക്കും. സ്‌പോൺസറുടെ വീസ അലർട്ട് ലഭിക്കുന്നതിനുള്ള സേവനവും ഏർപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.