സ്വന്തം ലേഖകൻ: വിനോദസഞ്ചാരത്തിനായി ഇന്ത്യക്കാർക്ക് വീസയില്ലാതെ രാജ്യം സന്ദർശിക്കാനുള്ള പദ്ധതി നടപ്പിലാക്കി ഇറാൻ. ഈ മാസം നാല് മുതാണ് പദ്ധതി നടപ്പിലാക്കി തുടങ്ങിയത്. ഡിസംബറിലാണ് ഇന്ത്യ, യുഎഇ, സൗദി അറേബ്യ, ഇന്തൊനീഷ്യ, ജപ്പാൻ, സിംഗപ്പൂർ, മലേഷ്യ എന്നിവയുൾപ്പെടെ 32 രാജ്യങ്ങൾക്കു വീസയില്ലാതെ രാജ്യം സന്ദർശിക്കാനുള്ള പദ്ധതി ഇറാൻ പ്രഖ്യാപിച്ചത്.
നാല് നിബന്ധനകൾക്ക് വിധേയമായാണ് ഇന്ത്യക്കാർക്ക് വീസാരഹിത സന്ദർശനം ഇറാൻ അനുവദിക്കുന്നത്. സാധാരണ പാസ്‌പോർട്ട് കൈവശമുള്ള വ്യക്തികൾക്ക് ആറ് മാസത്തിലൊരിക്കൽ വീസയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാം. എന്നാൽ പരമാവധി 15 ദിവസം വരെ താമസിക്കാനേ അനുവദിക്കൂ. വിമാനമാർഗം വിനോദസഞ്ചാരത്തിന് എത്തുന്നവർക്ക് മാത്രമാണ് വീസരഹിത പ്രവേശനം അനുവദിക്കുന്നത്.
കൂടുതൽ കാലം താമസിക്കാനോ ആറു മാസത്തിനുള്ളിൽ ഒന്നിലധികം എൻട്രികൾ നടത്താനോ അല്ലെങ്കിൽ മറ്റ് ആവശ്യങ്ങൾക്ക് വരുന്നവരും ഇറാനിയൻ വീസ കരുതണമെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ മാസം, വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ഇറാനിൽ പോയിരുന്നു. ഇറാനിയൻ വിദേശകാര്യമന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയാനുമായി വിപുലമായ ചർച്ചകളും നടത്തി. ഇതിനു പിന്നാലെ വീസാരഹിത പദ്ധതി നടപ്പിലാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല