സ്വന്തം ലേഖകൻ: പാസ്പോർട്ടോ മറ്റു യാത്ര രേഖകളോ ഇല്ലാതെ മുംബൈ തീരത്തുനിന്ന് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ടുമായാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കസ്റ്റഡിയിൽ എടുത്ത് പോലീസ് ചോദ്യം ചെയ്തപ്പോൾ ആണ് സംഭവത്തിൽ വഴിതിരിവുണ്ടായത്. തൊഴിലുടമയുടെ ക്രൂരപീഡനത്തെ തുടർന്നാണ് ഇവർ കുവെെറ്റിൽ നിന്നും നാടുവിട്ടത്.
കുവെെറ്റിൽ നിന്നും ബോട്ടിൽ വെച്ചുപിടിച്ച ഇവർ മുംബെെ തീരത്ത് എത്തി. തമിഴ്നാട് സ്വദേശികളാണ് പിടിയിലായതെന്നാണ് പുറത്തുവരുന്ന വിവരം.
അറസ്റ്റിലായ ഇവരെ അന്വേഷണ ഏജൻസികൾ വിശദമായി ചോദ്യം ചെയ്തു. ബുധനാഴ്ച വെെകുന്നേരം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. തമിഴ്നാട് സ്വദേശികളായ വിജയ് വിനോദ് ആന്റണി (29), നിദിസോ ഡിറ്റോ (31), സഹായ ആന്റണി അനീഷ് (29) എന്നിവരുടെ അറസ്റ്റാണ് കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തിയത്. ഇവർ മൂന്ന് പേരും മത്സ്യബന്ധന തൊഴിലാളികളാണ്.
രാജ്യാന്തര അതിർത്തി ലംഘിച്ചതിനും, ഒരു രേഖയും കെെവശം വെക്കാതെ യാത്ര ചെയ്തതിനും ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പുലർച്ചെയാണ് ഇവർ മുംബൈ തീരത്ത് എത്തിയത്. മത്സ്യബന്ധന ബോട്ട് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പിന്നീട് പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തു. കുവെെറ്റ് മുതൽ മുംബൈ തീരം വരെ യാത്ര ചെയ്തു. തങ്ങളെ ആരും തടഞ്ഞില്ലെന്ന് ഇവർ പോലീസിന് മൊഴി നൽകി.
ഇവരെ കസ്റ്റഡിയിലെടുത്ത പട്രോളിങ് സംഘം ചോദ്യം ചെയ്തപ്പോൾ ഹിന്ദിയോ ഇംഗ്ലിഷോ ഇവർക്ക് വശമില്ലെന്ന് മനസ്സിലായി. ഇതോടെ പട്രോളിങ് സംഘം വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. ഇന്ത്യൻ നാവികസേന സ്ഥലത്തെത്തി തുടർന്ന് ഇവരെ കസ്റ്റഡിയിൽ എടുത്തു. കുവെെറ്റിൽ നിന്നും ഇന്ത്യയിലെത്തിയ വഴി കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഏജൻസികൾ. തമിഴ്നാട്ടിൽ നിന്നും രണ്ട് വർഷം മുമ്പാണ് ഇവർ കുവെെറ്റിൽ എത്തുന്നത്.
ഒരു ഏജന്റ് വഴി വീസ സംഘടിപ്പിച്ചാണ് ഇവർ കുവെെറ്റിലേക്ക് പോയത്. ഇവർ സഞ്ചരിച്ചുള്ള ബോട്ട് കുവെെറ്റിലുള്ള ഉടമസ്ഥന്റെയായിരുന്നു. ഇവർ യാത്ര ചെയ്തിരുന്ന ബോട്ടിൽ കഴിഞ്ഞ രണ്ട് വർഷമായി ഇവർ ജോലി ചെയ്യുകയായിരുന്നു. എന്നാൽ ഒരു പ്രതിഫലവും ഇവർക്ക് നൽകിയിരുന്നില്ല. മാത്രമല്ല, വളരെ മോശമായാണ് ഇവരോട് തൊഴിൽ ഉടമ പ്രതികരിച്ചത്. യാതൊരു നിർവാഹവുമില്ലാതെ വന്നതോടെയാണ് ഇവർ ബോട്ട് എടുത്ത് കുവെെറ്റിൽ നിന്നും കടലിലൂടെ യാത്ര പുറപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല