യോദ്ധ എന്ന ചിത്രത്തിലൂടെ ആദ്യമായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ലോകത്തിന്റെ തന്നെ പ്രിയ സംഗീതസംവിധായകന്‍ എ. ആര്‍ റഹ്മാന്‍ വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവരുന്നു. എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്യുന്ന രണ്ടാമൂഴം എന്ന ചിത്രത്തിനാണ് റഹ്മാന്‍ സംഗീതം ചെയ്യുന്നത്. സംഗാതാസ്വാദകര്‍ റഹ്മാന്റെ ഈണങ്ങള്‍ക്കായി കാത്തിരിക്കുകയാണ്.
ചിത്രത്തില്‍ ഭീമന്റെ വേഷം അവതരിപ്പിക്കുന്നത് മോഹന്‍ലാലാണ്. ദുര്യോദനനായി സൗത്ത് ഇന്ത്യന്‍ സ്റ്റാര്‍ കമലഹാസനും കര്‍ണ്ണനായി മമ്മൂട്ടിയും എത്തുന്നു. രണ്ടാമൂഴം മലയാളത്തിലെ തന്നെ ചരിത്രസിനിമ എന്ന സ്ഥാനം ഉറപ്പിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല