സ്വന്തം ലേഖകൻ: യുകെയിലെ റോഡുകളില്‍ മഞ്ഞ് ദുരിതം തീര്‍ക്കുമ്പോള്‍ വാനുകളും, കാറുകളും സകല ഭാഗങ്ങളിലും തെന്നിയാത്ര ചെയ്തു. മെറ്റ് ഓഫീസ് ഭൂപടം അനുസരിച്ച് ആര്‍ട്ടിക് മഴ നോര്‍ത്ത് മേഖലയിലാണ് സാരമായി പ്രഭാവം സൃഷ്ടിക്കുന്നത്. നോര്‍ത്ത് ഇംഗ്ലണ്ട്, സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ മഞ്ഞിനും, ഐസിനുമുള്ള മഞ്ഞ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തിലുണ്ട്.
പ്രാദേശിക സമൂഹങ്ങള്‍ തണുപ്പേറിയ കാലാവസ്ഥയില്‍ ഒറ്റപ്പെടാനുള്ള സാധ്യതയും മുന്നറിയിപ്പിലുണ്ട്. ഇന്ന് രാവിലെ മഴയും, മഞ്ഞും നോര്‍ത്ത് മേഖലകളിലേക്ക് നീങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നു. ഗ്ലാസ്‌ഗോയിലെ ന്യൂകാസിലില്‍ മൂന്ന് ഡിഗ്രി വരെ താപനില താഴുമെന്നാണ് പ്രവചനം. അബെര്‍ദീനില്‍ രണ്ട് ഡിഗ്രി വരെയായി താപനില കുറയും.
സൗത്ത് മേഖലകളിലാകട്ടെ മേഘങ്ങള്‍ നിറഞ്ഞ അന്തരീക്ഷമാണ് രൂപപ്പെടുക. മഴ കൂടുതല്‍ സമയത്തേക്ക് നീണ്ടുനില്‍ക്കുകയും ചെയ്യും. യുകെയുടെ സൗത്ത് മേഖലകളില്‍ മഴയ്ക്കുള്ള മഞ്ഞ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ലണ്ടനും, കാര്‍ഡിഫും ഈ മുന്നറിയിപ്പില്‍ പെടും. അതേസമയം ചില ഭാഗങ്ങളില്‍ മഴ കനക്കുന്നതോടെ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ്.
ഇംഗ്ലണ്ടിലും, വെയില്‍സിലും നൂറുകണക്കിന് സ്‌കൂളുകള്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് അടച്ചിട്ടുണ്ട്. ശക്തമായ കാറ്റില്‍ വാഹനയാത്ര ദുരിതപൂര്‍ണ്ണമാകുമെന്നാണ് മുന്നറിയിപ്പ്. ഫ്‌ളിന്റ്ഷയറില്‍ 88 സ്‌കൂളുകളാണ് അടച്ചിട്ടത്. എന്നാല്‍ ഇവിടെ മഞ്ഞ് വീഴാതെ വന്നതോടെ അധികൃതരുടെ നടപടിയില്‍ മാതാപിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല