സാബു കാലടി
ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയും കുട്ടികളുടെ ചാച്ചാജിയും ആയ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനം ബെഡ്ഫോര്‍ഡ് മാര്‍സ്റ്റണ്‍ കേരള അസോസിയേഷന് വിപുലമായി ആഘോഷിച്ചു. ഇന്ത്യ ചരിത്രവും ചാച്ചാജിയുടെ ജീവിത അനുഭവങ്ങളും ദൃശ്യാ ആവിഷ്കാരതിലൂടെ കുട്ടികള്‍ക്ക് കാണിച്ചു കൊടുക്കുന്നതിനോപ്പം വളരെ ലളിതമായ ഭാഷയില്‍ കുട്ടികള്‍ക്ക് വിശദീകരിച്ചു കൊടുത്തത് സുജ ടീച്ചറായിരുന്നു. ബ്രിട്ടനില്‍ ജനിച്ചവരും വളരെ ചെറു പ്രായത്തില്‍ ബ്രിട്ടനില്‍ എത്തി ചേര്‍ന്നവരുമായ കുട്ടികള്‍ക്ക് ഈ വിവരങ്ങള്‍ നന്നേ കൌതുകവും ആവേശവും ആയിരുന്നു. ചാച്ചാജിയുടെ വേഷമണിഞ്ഞ് കുട്ടികള്‍ക്കൊപ്പം എത്തിച്ചേര്‍ന്ന ജിതേഷ് ജോണ്‍ ചരിത്രത്തിലെ ചാച്ചാജിയെ കുട്ടികള്‍ക്ക് മനസിലാക്കി കൊടുക്കുവാന്‍ കൂടുതല്‍ ഉപകരിച്ചു.
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിനു ഏറ്റവും ഇഷ്ടപ്പെട്ട രണ്ടു കാര്യങ്ങളായ കുട്ടികളെയും റോസാപൂവിനെയും ജിതേഷ് ജോണ്‍ കുട്ടികള്‍ക്ക് റോസാപുഷ്പം നല്‍കിയത് വഴി അനുസ്മരിച്ചു. പരിപാടിയുടെ ആരംഭത്തില്‍ ത്രിവര്‍ണ പതാകയേന്തി കുട്ടികളുടെ റാലിക്ക് നേതൃത്വം നല്‍കിയത്. ഭാരതമാതാവായി അവതരിച്ച ടീനയും ചാച്ചാജിയായ ജിതേഷും ആയിരുന്നു. റാലിക്ക് ശേഷം കുട്ടികളുടെ വിനോദ കായിക പരിപാടികളും ചിത്ര രചനയും ദേശഭക്തിഗാന അവതരണവും ഉണ്ടായിരുന്നു. വിപുലമായ ഭക്ഷണതോടെയും സമ്മാനദാനത്തോടെയും രാത്രി പത്ത് മണിയോടെ പരിപാടികള്‍ക്ക് തിരശ്ശീല വീണു.
ബെഡ്ഫോര്‍ഡ് മാര്‍സ്റ്റണ്‍ കേരള അസോസിയേഷന്റെ വനിതാ വിഭാഗമാണ് ഈ പരിപാടി പൂര്‍ണമായും ഏറ്റെടുത്ത് നടത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല