സൗദിയില്‍ സ്ത്രീകള്‍ പുറത്തിറങ്ങണമെങ്കില്‍ തങ്ങളുടെ കണ്ണുകള്‍ മറയ്ക്കണമെന്ന് പുതിയ നിയമം. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ പിഴയും പൊതുജനത്തിന് മുമ്പില്‍വെച്ച് മറ്റുള്ളവര്‍ക്ക് പാഠമാകുന്ന രീതിയിലുള്ള മറ്റു ശിക്ഷകളും നടപടിലാക്കാന്‍ നടപടി. 1940ല്‍ ഇസ്ലാമിന്റെ നിയമങ്ങള്‍ ശരിയായ രീതിയില്‍ നടപ്പിലാക്കുന്നു എന്നുറപ്പു വരുത്താന്‍ നിയമിതമായ വെര്‍ച്യു ആന്‍ഡ് വൈസ് എന്ന കമ്മിറ്റിയാണ് പുതിയ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
സ്ത്രീകള്‍ക്കായി മാത്രം ഏറ്റവും കൂടുതല്‍ നിയമങ്ങള്‍ നിലനില്ക്കുന്ന രാജ്യമാണ് സൗദി. കാടന്‍ രീതിയില്‍ എന്നു പറയാവുന്ന ഈ നിയമങ്ങള്‍ക്കും അവ ലംഘിച്ചാല്‍ ഉണ്ടാകുന്ന ശിക്ഷകള്‍ക്കും സൗദി എന്നും പ്രശസ്തമാണ്. ഈ നിയമങ്ങള്‍ പുറപ്പെടുവിക്കുന്നതിനുള്ള അവകാശം വെര്‍ച്യു ആന്‍ഡ് വൈസ് കമ്മിറ്റിയ്ക്കാണ്.
സൗദിയില്‍ സ്ത്രീകള്‍ ഇപ്പോള്‍ പുറത്തിറങ്ങണമെങ്കില്‍ തല മുതല്‍ കാലു വരെ നീളുന്ന വസ്ത്രം പര്‍ദ്ദ ധരിച്ചിരിക്കണമെന്നാണ് നിയമം. ഇതില്‍ സ്ത്രീകള്‍ക്ക് പുറത്തു കാണിക്കുന്ന ഏക ശരീര ഭാഗം തങ്ങളുടെ കണ്ണുകള്‍ മാത്രമാണ്. എന്നാല്‍ മനോഹരമായ ഈ കണ്ണുകള്‍ പുരുഷന്മാരില്‍ പ്രകോപനം ഉണ്ടാക്കുന്നതിനും അവരെ തെറ്റിലേക്കു നയിക്കുന്നതിനും കാരണമാകുന്നുവെന്ന വെര്‍ച്യു ആന്‍ഡ് വൈസ് കമ്മിറ്റിയിലെ ഒരംഗത്തിന്റെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണിപ്പോള്‍ ഈ നടപടി എടുത്തിരിക്കുന്നത്.
സ്ത്രീകള്‍ വാഹനമോടിക്കാന്‍ പാടില്ല എന്നു ആണുങ്ങളായ അടുത്ത ബന്ധുജനത്തിന്റെ സഹായമില്ലാതെ സ്ത്രീകള്‍ പുറത്തിറങ്ങാന്‍ പാടില്ല എന്നീ നിയമങ്ങള്‍ നിലനില്ക്കുന്ന രാജ്യമാണ് സൗദി. വിലക്ക് ലംഘിച്ച് വാഹനമോടിച്ച ഒരു പെണ്‍കുട്ടിയ്ക്ക് നല്‍കിയ ശിക്ഷ പൊതു നിരത്തില്‍ ആളുകളുടെ മുമ്പില്‍വെച്ച് പത്ത് അടിയായിരുന്നു. ഇതു കൂടാതെ സൗദി സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭ്യമായത് കഴിഞ്ഞ സെപ്റ്റംബറില്‍ മാത്രമായിരന്നുവെന്നതും ശ്രദ്ധേയമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല