സ്വന്തം ലേഖകൻ: രാജ്യത്ത് സന്ദർശന വീസകൾ വർക്കിങ് വീസകളിലേക്കോ ആശ്രതി വീസകളിലേക്കോ മാറ്റുന്നതിനുള്ള ഫീസ് 60 ദിനാറിൽ നിന്ന് 250 ദിനാറായി വർധിപ്പിക്കുമെന്ന് ദേശീയ പാസ്പോർട്ട് റസിഡൻസ് അഫയേഴ്സ് (എൻ.പി.ആർ.എ). കൂടാതെ, സ്പോൺസറില്ലാതെ വീസിറ്റ് വീസകൾ വർക്കിങ് വീസയിലേക്കോ ആശ്രിത വീസകളിലേക്കോ മാറ്റുന്നത് നിർത്തലാക്കിയതായും എൻ.പി.ആർ.എ അറിയിച്ചു.
വീസിറ്റ് വീസകൾ വർക്കിങ്, ആശ്രിത വീസകളിലേക്ക് മാറ്റുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ തീരുമാനത്തെത്തുടർന്ന് ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ നിർദേശ പ്രകാരം എൻ.പി.ആർ.എ അണ്ടർ സെക്രട്ടറി ശൈഖ് ഹിഷാം ബിൻ അബ്ദുൽറഹ്മാൻ ആൽ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്.
നാഷനൽ ലേബർ മാർക്കറ്റ് പ്ലാൻ പ്രോത്സാഹിപ്പിക്കുന്നതിനും വീസിറ്റ് വീസ ചൂഷണം ചെയ്യുന്നത് തടയുന്നതിനുമായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുമായി സഹകരിച്ച് നടപടിക്രമങ്ങൾ നടത്തുമെന്നും ശൈഖ് ഹിഷാം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല