1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 13, 2024

സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദേശി നിയമ വിദഗ്ധരില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിക്കുന്നു. നിയമ സ്ഥാപനങ്ങള്‍ക്കു വേണ്ടി ജോലിചെയ്യാന്‍ താല്‍പര്യമുള്ള സൗദി ഇതര അഭിഭാഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനായി സൗദി നീതിന്യായ മന്ത്രാലയം പുതിയ ഇ-സേവനം ആരംഭിച്ചു.

രാജ്യത്തെ നീതിന്യായ മേഖലയിലെ തൊഴിലുകള്‍ വികസിപ്പിക്കുന്നതിനും കാര്യക്ഷമത വര്‍ധിക്കുന്നതിനുമാണ് പുതിയ നീക്കം. രജിസ്‌ട്രേഷന്‍ നടപടികള്‍ ലളിതമാക്കുന്നതിനാണ് ഇ-സേവനം ആരംഭിച്ചത്.

സൗദി അറേബ്യയില്‍ നിയമസഹായങ്ങള്‍ നല്‍കുന്നത് വിദേശ നിയമ സ്ഥാപനങ്ങള്‍ക്ക് ഇപ്പോള്‍ അനുമതിയുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 15 വിദേശ നിയമ സ്ഥാപനങ്ങള്‍ക്ക് ഇതിനകം ലൈസന്‍സ് നല്‍കി. അടുത്തിടെ ലഭിച്ച 15 അപേക്ഷകള്‍ കൂടി സൗദി നീതിന്യായ മന്ത്രാലയം പരിശോധിച്ചു ചെയ്യുകയാണ്.

അഭിഭാഷകര്‍ക്കായി Najiz.sa പ്ലാറ്റ്ഫോമില്‍ ഒരു പോര്‍ട്ടലും സജ്ജമാക്കിയിട്ടുണ്ട്. പോര്‍ട്ടല്‍ വഴി പ്രൊഫഷണല്‍, ഇന്ററാക്ടീവ് സേവനങ്ങള്‍ ആക്സസ് ചെയ്യാനും ജോലിയുമായി ബന്ധപ്പെട്ട കേസുകള്‍ പ്രത്യേകം കൈകാര്യം ചെയ്യാനും കഴിയും. സേവനം ഉപയോഗിക്കുന്നതിന് അഭിഭാഷകര്‍ രജിസ്‌ട്രേഷന്‍ നടത്തണം.

Najiz.sa പ്ലാറ്റ്ഫോമില്‍ ലോഗിന്‍ ചെയ്ത ശേഷം ‘സൗദി ഇതര നിയമ കണ്‍സള്‍ട്ടന്റ് രജിസ്‌ട്രേഷന്‍ അപേക്ഷ’ എന്ന ലിങ്ക് തിരഞ്ഞെടുത്താണ് നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടത്. ഫോമുകള്‍ പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുകയും വേണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.