യു.കെയിലെ മലയാളികളുടെ രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമായി മാറുന്ന ഒ.ഐ. പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കാനായി വരുന്ന കെ.പി.സി.സി നിരീക്ഷകന്‍ ശ്രീ. ജെയ്‌സണ്‍ ജോസഫിന് വെള്ളിയാഴ്‌ച്ച ഉച്ചയ്ക്ക് മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില് ഉജ്ജ്വല സ്വീകരണം നല്‍കി. ഫ്രാന്‍സിസ് വലിയപറമ്പില്‍, മാമ്മന്‍ ഫിലിപ്പ്, കെ.എസ്.ജോണ്‍സണ്‍, തമ്പി ജോസ്, പോള്‍സണ്‍ തോട്ടപ്പിള്ളി, ബേബി സ്റ്റീഫന്‍, ജോജി സൈമണ്‍, ജോസഫ് മാത്യു, സോണി ചാക്കോ, അരുണ്‍ ചന്ദ്, ബിജു കോശി, ജെയ്‌മോന്‍, ജോണ്‍സണ്‍ എനിവര്‍ ചേര്‍ന്നാണ് ജെയ്‌സണ്‍ ജോസഫിന് സ്വീകരണം നല്‍കിയത്.
ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ.ഐ.സി.സി) യു.കെയുടെ പ്രതിനിധി സമ്മേളനത്തിന് മാഞ്ചസ്റ്റര്‍ ഒരുങ്ങിക്കഴിഞ്ഞു. യു.കെയിലെ പന്ത്രണ്ട് റീജണുകളില്‍ നിന്നായി നാനൂറോളും പ്രതിനിധികള്‍ പങ്കെടുക്കുന്ന ഈ സമ്മേളനം യു.കെയിലെ കുടിയേറ്റ മലയാളി സമൂഹത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ നിര്‍ണ്ണായമായി മാറുമെന്ന് തീര്‍ച്ച. യൂറോപ്പില്‍ ആദ്യമായിട്ടാണ് ഒരു രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള രാഷ്ട്രീയ സമ്മേളനം മലയാളികള്‍ സംഘടിപ്പിക്കുന്നത്.
ലീഡര്‍ കെ.കരുണാകരന്‍ നഗറില്‍ (കമ്മ്യൂണിറ്റി ഹാള്‍, ലോങ്‌സൈറ്റ്) നടക്കുന്ന ഒ.ഐ.സി.സി ദേശീയ സമ്മേളനത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സ്വാഗതസംഘം ചെയര്‍മാന്‍ തമ്പി ജോസ് (കെ.എസ്.യു മുന്‍ സംസ്ഥാന ട്രഷറര്‍) ജനറല്‍ കണ്‍വീനര്‍ പോള്‍സണ്‍ തോട്ടപ്പിള്ളി എന്നിവര്‍ അറിയിച്ചു. ഒ.ഐ.സി.സി യു.കെയുടെ പ്രാഥമിക ഘടകങ്ങളായ കൗണ്‍സില്‍ കമ്മറ്റികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സമ്മേളന നഗരിയ്ക്ക് സമീപം തന്നെ വിശാലമായ കാര്‍ പാര്‍ക്ക് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
സമ്മേളന നഗരിയുടെ വിലാസം:
ലീഡര്‍ കെ.കരുണാകരന്‍ നഗര്‍
Community Hall
481, Stockport Road Longsight
Manchester M12 4NN
ശനിയാഴ്‌ച്ച രാവിലെ ഒന്‍പതരയ്ക്ക് തന്നെ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതാണ്. പത്തരയ്ക്ക് പതാക ഉയര്‍ത്തും. തുടര്‍ന്ന് ലീഡര്‍ കെ.കരുണാകരന്റെ ഛായാചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന, സര്‍വമത പ്രാര്‍ത്ഥന. അതിനു ശേഷം ഉദ്‌ഘാടന സമ്മേളനം. ഒ.ഐ.സി.സി യു.കെ ദേശീയ കാമ്പയിന്‍ കമ്മറ്റി അംഗം ഫ്രാന്‍സിസ് വലിയപറമ്പില്‍ (യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി) അധ്യക്ഷത വഹിക്കുന്ന യോഗം കെ.എസ്.യു മുന്‍ സംസ്ഥാന പ്രസിഡന്റ് കൂടിയായ ജെയ്‌സണ്‍ ജോസഫ് ഉദ്‌ഘാടനം ചെയ്യും. ഉദ്‌ഘാടന സമ്മേളനത്തിനോട് അനുബന്ധിച്ച് തന്നെ രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കപ്പെടും. യു.കെയിലെ കുടിയേറ്റ മലയാളികളുടെ ഭാവി രാഷ്ട്രീയം സംബന്ധിച്ച് നിര്‍ണ്ണായക ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഉതകുന്ന പ്രമേയമാവും അവതരിപ്പിക്കപ്പെടുക. അതിനു ശേഷം ഉച്ചഭക്ഷണം.
ഉച്ചയ്ക്ക് ശേഷം നടക്കുന്ന ആദ്യ സെഷനില്‍ സംഘടനാ പ്രമേയം അവതരിപ്പിക്കും. കുടിയേറ്റ മലയാളികള്‍ക്ക്, കോണ്‍ഗ്രസ് പാര്‍ട്ടിയോട് ആഭിമുഖ്യം പുലര്‍ത്തുന്ന സംഘടന നിലവില്‍ വരുന്നത് ഏതെല്ലാം വിധത്തില്‍ സഹായകരമാവുമെന്നത് സംബന്ധിക്കുന്ന കാഴ്‌ച്ചപ്പാട് സംഘടനാ പ്രമേയത്തില്‍ ഉള്‍പ്പെടുന്നതായിരിക്കും. കൂടാതെ യു.കെയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ട് ഒ.ഐ.സി.സിയുടെ പ്രാഥമിക തലം തൊട്ട് ദേശീയ കമ്മറ്റി വരെയുള്ള സംഘടനാരൂപം, മെംബര്‍ഷിപ്പ്, കമ്മറ്റികളുടെ തെരഞ്ഞെടുപ്പ്, ഇവയെല്ലാം സംബന്ധിച്ച് കെ.പി.സി.സിയുടെ നിര്‍ദേശപ്രകാരമുള്ള പ്രമേയമാവും അവതരിപ്പിക്കപ്പെടുക.
തുടര്‍ന്ന് അവകാശപ്രമേയം അവതരിപ്പിക്കപ്പെടുന്നതാണ്. യു.കെയിലെ മുഴുവന്‍ കുടിയേറ്റ മലയാളികളുടേയും സമസ്ത മേഖലകളിലെ വികസന സ്വപ്നങ്ങള്‍ക്ക് പ്രായോഗികമായ കാഴ്‌ച്ചപ്പാടോട് കൂടിയാവും അവകാശപ്രമേയം. യു.കെയിലേയ്ക്ക് കേരളത്തില്‍ നിന്നും വരുന്നവര്‍ നേരിടുന്ന ചൂഷണങ്ങള്‍ക്ക് നേരേ പ്രതികരിക്കുന്നതും യു.കെയില്‍ താമസിക്കുന്ന മലയാളികള്‍ക്ക് ആവശ്യമായ വികസന പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതും നാട്ടിലേയ്ക്ക് മടങ്ങി പോകുന്നവര്‍ക്ക് ആവശ്യമായി വരുന്ന സര്‍ക്കാര്‍ സഹായങ്ങളുമെല്ലാം സംബന്ധിച്ചതാവും അവകാശപ്രമേയം.
പ്രമേയങ്ങള്‍ അവതരിപ്പിച്ചതിന് ശേഷം ഇവ സംബന്ധിച്ച് റീജണല്‍ ചെയര്‍മാന്മാരുടെ നേതൃത്വത്തില്‍ പന്ത്രണ്ട് റീജണുകള്‍ ചര്‍ച്ച നടത്തുകയും അഭിപ്രായങ്ങളും ഭേദഗതി നിര്‍ദേശങ്ങളും റീജണല്‍ പ്രതിനിധി വേദിയില്‍ അവതരിപ്പിക്കുകയും ചെയ്യും. തുടര്‍ന്ന് സമാപന സമ്മേളനം, ദേശീയ ഗാനം. സമ്മേളനത്തിന്റെ ഓരോ സെഷനിലും പ്രത്യേകം പ്രതിനിധികളായിരിക്കും പ്രസീഡിയം നിയന്ത്രിക്കുന്നത്. മാധ്യമപ്രതിനിധികള്‍ക്ക് പ്രത്യേകം ഇരിപ്പിടം വേദിയുടെ മുന്‍ ഭാഗത്ത് ഉണ്ടായിരിക്കുന്നതാണ്. സമ്മേളനത്തിന്റെ വിജയത്തിനായി പ്രതിനിധികള്‍ കൃത്യസമയത്ത് തന്നെ എത്തിച്ചേരണമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ അറിയിച്ചു.
സമ്മേളനം മാറ്റി വച്ചു എന്ന നിലയില്‍ വ്യാജ ഇ-മെയിലുകള്‍ പലര്‍ക്കും ലഭിക്കുന്നതായി സ്വാഗതസംഘം ഭാരവാഹികളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം കുപ്രചരണങ്ങള്‍ തള്ളിക്കളയണമെന്നും സമ്മേളനത്തിന്റെ വിജയത്തിനായി എല്ലാവരുടേയും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായും ജനറല്‍ കണ്‍വീനര്‍ പോള്‍സണ്‍ തോട്ടപ്പിള്ളി അറിയിച്ചു.
സമ്മേളന നഗരിയുടെ വിലാസം:
ലീഡര്‍ കെ.കരുണാകരന്‍ നഗര്‍
Community Hall
481, Stockport Road Longsight
Manchester M12 4NN
സമ്മേളന നഗരി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന്
പോള്‍സണ്‍ തോട്ടപ്പള്ളി: 07877687813
സോണി ചാക്കോ: 07723306974
സാജു കാവുങ: 07850006328
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല