1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 15, 2024

സ്വന്തം ലേഖകൻ: മലയാളികൾക്ക് ജർമനിയിൽ നഴ്‌സ് ജോലി ലഭ്യമാക്കാൻ തൊഴിൽവകുപ്പിനു കീഴിലുള്ള ഒഡെപെകും ജർമനിയിലെ സർക്കാർസ്ഥാപനമായ ഡെഫയും തമ്മിൽ ധാരണയായി. മന്ത്രി വി.ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ ഇതിനുള്ള ധാരണാപത്രം ഒപ്പുവെച്ചു. ജർമനിയിൽ ജോലിനേടാൻ ആഗ്രഹിക്കുന്ന നഴ്സുമാർക്കായി ഒഡെപെക് ഒരുക്കിയ സൗജന്യ റിക്രൂട്ട്മെന്റ് പദ്ധതിയാണ് ‘വർക്ക്-ഇൻ ഹെൽത്ത്’.

ഡെഫയുടെ എക്സിക്യുട്ടീവ് ഡയറക്ടർ തോർസ്റ്റൻ കിഫർ, ഡെഫയിലെ മൈഗ്രേഷൻ കൺസൾട്ടന്റ് എഡ്ന മുളിരോ, ഓപ്പറേഷൻ മാനേജരായ പൗല ഷൂമാക്കാർ എന്നിവർ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കേരളത്തിലെത്തി മന്ത്രി വി.ശിവൻകുട്ടിയുമായി കൂടിക്കാഴ്ച നടത്തി. ഒഡെപെക് എം.ഡി. കെ.എ.അനൂപും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

അതിനിടെ ലോകത്തെമ്പാടുമുള്ള പ്രവാസി മലയാളികളെ ഒരുമിപ്പിക്കുന്നതിനായി നടത്തിവരുന്ന പ്രവർത്തനങ്ങൾ പരിഗണിച്ച് നോർക്ക റൂട്ട്സിന് ദേശീയ അവാർഡ്. തുടർച്ചയായ രണ്ടാം തവണയാണ് നോർക്കയെത്തേടി സ്കോച്ച് അവാർഡ് എത്തുന്നത്. സാമൂഹിക നീതിയും ശാക്തീകരണവും വിഭാഗത്തിലെ ഗോള്‍ഡ് കാറ്റഗറിയിലാണ് ഇത്തവണ പുരസ്കാരം. കഴിഞ്ഞ ദിവസം ഡല്‍ഹി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ സ്‌കോച്ച് ഗ്രൂപ്പ് ചെയർമാൻ സമീർ കൊച്ചാര്‍ പുരസ്കാരം സമ്മാനിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.