1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 15, 2024

സ്വന്തം ലേഖകൻ: പ്രവാസി ഇന്ത്യക്കാര്‍ക്ക് മുന്‍കൂര്‍ അനുമതി തേടാതെ ഒമാനിലെ നയതന്ത്ര മേധാവിയെ നേരില്‍ കണ്ട് പരാതികള്‍ അറിയിക്കാന്‍ അവസരം. രേഖാമൂലം പരാതികള്‍ സമര്‍പ്പിക്കുന്നതിനും സാധ്യമായ പരിഹാര മാര്‍ഗങ്ങള്‍ തേടുന്നതിനുമുള്ള ഒമാന്‍ ഇന്ത്യന്‍ എംബസിയുടെ ഓപണ്‍ ഹൗസ് നാളെ നടക്കും.

ഫെബ്രുവരി പതിനാറ് വെള്ളിയാഴ്ച വെള്ളിയാഴ്ച ഉച്ചക്ക് രണ്ടര മണിക്കാണ് ഓപണ്‍ ഹൗസ് ആരംഭിക്കുക. മസ്‌കറ്റിലെ ഇന്ത്യന്‍ എംബസിയില്‍ നടക്കുന്ന ഓപണ്‍ ഹൗസില്‍ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് വിഷയങ്ങളും ഉന്നയിക്കാവുന്നതാണ്. തൊഴില്‍ പ്രശ്‌നങ്ങള്‍, പാസ്‌പോര്‍ട്ട് സംബന്ധമായ വിഷയങ്ങള്‍ തുടങ്ങിയ എല്ലാ കാര്യങ്ങളിലും രേഖാമൂലമുള്ള പരാതികള്‍ നല്‍കാം. പരാതികള്‍ക്കു പുറമേ നിര്‍ദേശങ്ങളും സമര്‍പ്പിക്കാമെന്ന് എംബസിയുടെ അറിയിപ്പില്‍ പറയുന്നു.

ഇന്ത്യക്കാര്‍ക്ക് സ്ഥാനപതിയെ നേരില്‍ കണ്ട് പരാതികള്‍ അറിയിക്കാനായി ഇടയ്ക്കിടെ നടത്തി വരുന്ന ഓപണ്‍ ഹൗസിന്റെ ഭാഗമാണിത്. അംബാസഡര്‍ അമിത് നാരംഗിനോടൊപ്പം കാര്യാലയത്തിലെ ലേബര്‍, പാസ്‌പോര്‍ട്ട്, വാണിജ്യം, ഇന്‍ഫര്‍മേഷന്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലെ കോണ്‍സല്‍മാരും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.

വൈകുന്നേരം നാല് മണിവരെയാണ് ഓപണ്‍ ഹൗസില്‍ പങ്കെടുക്കാനുള്ള സമയം. തൊഴില്‍ പ്രശ്‌നങ്ങള്‍ കാരണമോ യാത്രാസംബന്ധമായ വിഷയങ്ങള്‍ കാരണമോ ജോലി കാരണമോ മറ്റോ ഓപണ്‍ ഹൗസില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ഫോണിലൂടെയും പരാതി ബോധിപ്പിക്കാന്‍ അവസരമുണ്ട്. ഓപണ്‍ ഹൗസ് സമയത്ത് 98282270 എന്ന നമ്പറില്‍ ബന്ധപ്പെട്ടാണ് പരാതികള്‍ അറിയിക്കേണ്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.