1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 16, 2024

സ്വന്തം ലേഖകൻ: ഡിജിറ്റലൈസേഷൻ, ഇലക്‌ട്രോണിക് നിർമാണ മേഖലകളിൽ പരസ്പര സഹകരണത്തിന് സൗദിയും ഇന്ത്യയും ഒപ്പുവെച്ച കരാറിന് സൗദി മന്ത്രിസഭയുടെ അംഗീകാരം. കമ്യൂണിക്കേഷൻസ് ആൻഡ് ഐ.ടി മന്ത്രാലയവും ഇന്ത്യയിലെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഐ.ടി മന്ത്രാലയവും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രം സൽമാൻ രാജാവിന്‍റെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് അംഗീകരിച്ചത്.

ഇസ്രയേൽ – പലസ്തീൻ സംഘർഷം അവസാനിപ്പിക്കണമെന്നും ഉടനടി സമ്പൂർണ വെടിനിർത്തൽ നടപ്പാക്കണമെന്നും റിലീഫ് വസ്തുക്കൾ പ്രവേശിപ്പിക്കാൻ ബാധകമാക്കിയ നിയന്ത്രണങ്ങൾ എടുത്തുകളയണമെന്നും 1967 ജൂൺ നാലിലെ അതിർത്തിയിൽ കിഴക്കൻ ജറുസലം തലസ്ഥാനമായി സ്വതന്ത്ര പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കണമെന്നും ദ്വിരാഷ്ട്ര പരിഹാരത്തിന് നടപടികൾ സ്വീകരിക്കണമെന്നും മന്ത്രിസഭ ആവശ്യപ്പെട്ടു.

അതേസമയം സൗദി വിഷന്‍ 2030 രാജ്യത്ത് വലിയ പരിവര്‍ത്തനത്തിനാണ് സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്. തൊഴില്‍ മേഖലയില്‍ ഇത് വലിയ ഉണര്‍വിനും പരമ്പരാഗത തൊഴില്‍ വിപണിയില്‍ മാറ്റത്തിനും കാരണമായിട്ടുണ്ട്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിന് കീഴില്‍ രാജ്യത്ത് നടന്നുവരുന്ന വലിയ പരിഷ്‌കരണങ്ങള്‍ എല്ലാ മേഖലയിലും പ്രകടമാണ്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ശരാശരി ശമ്പളത്തില്‍ വര്‍ധനയുണ്ടായിരുന്നു. സ്വദേശിവത്കരണം ശമ്പളം വര്‍ധിക്കാനുള്ള പ്രധാന കാരണമായി നേരത്തേ കണ്ടെത്തിയിരുന്നു. ഈ വര്‍ഷം രാജ്യത്തെ സ്വകാര്യ മേഖലയില്‍ ശരാശരി ശമ്പളം ആറ് ശതമാനം ഉയരുമെന്നാണ് റിപ്പോര്‍ട്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.