മാഞ്ചസ്റ്റര്‍: യുകെയിലെ ഏറ്റവുമധികം മലയാളികള്‍ തിങ്ങി പാര്‍ക്കുന്ന മാഞ്ചസ്റ്റര്‍ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ ഒഐസിസി ഭാരവാഹികളെ തിരഞ്ഞെടുത്തു. നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡണ്ട് ബെന്നിച്ചന്‍ മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് മുഴുവന്‍ ഭാരവാഹികളെയും തിരഞ്ഞെടുത്തത്. റിട്ടേനിംഗ് ഓഫീസര്‍ ജിതിന്‍ ലൂക്കോസിന്റെ നിരീക്ഷണത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഒ ഐ സി സി ദേശീയ അംഗങ്ങള്‍ കമ്മറ്റി പ്രസിഡണ്ട് വിനോദ് ചന്ദ്രന്‍, ജനറല്‍ സെക്രട്ടറി ലക്സന്‍ ഫ്രാന്‍സിസ് കല്ലുമാടിക്കല്‍, സെക്രട്ടറി ജോണ് വര്‍ഗീസ് എന്നിവര്‍ ഈ യോഗത്തില്‍ സന്നിഹിതരായിരുന്നു.
നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡണ്ട് ബെന്നിച്ചന്‍ മാത്യു പാലാ രാമപുരം സ്വദേശിയാണ്. ഇദ്ദേഹം പാലാ സെന്റ് തോമസ് കോളേജ് കെ എസ് യു യൂണിറ്റ് വൈസ് പ്രസിഡണ്ടായും യൂത്ത് കോണ്‍ഗ്രസ് ഭരണങ്ങാനം യൂണിറ്റ് സെക്രട്ടറിയുമായി ചുമതല വഹിച്ചിട്ടുണ്ട്. പാലാ രൂപതാ സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റ്റര്‍, ചെറുപുഷ്പം മിഷന്‍ലീഗ് വൈസ് ഡയറക്ട്ടര്‍, മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ സെക്രട്ടറി എക്സിക്യൂട്ടീവ് മെമ്പര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മുതല്‍കൂട്ടായ ബെന്നിച്ചന്‍ ഒരു കലാകാരന്‍ കൂടിയാണ്.
വൈസ് പ്രസിഡണ്ട് രാജേഷ് മോനോത്ത് ജോണി കാലിക്കട്ട് യൂണിവേഴ്സിറ്റി കൌന്സിലരും പനമ്പള്ളി കോളേജ് യൂണിയന്‍ പ്രസിഡണ്ട് കൂടിയായ പ്രവര്‍ത്തകനാണ്. ജനറല്‍ സെക്രട്ടറി സൈലസ് എബ്രഹാം കെ എസ് യു പാല സെന്റ് തോമസ് കോളേജ് യൂണിറ്റ് സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസ് തിടനാട് മണ്ഡലം കമ്മറ്റി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സെക്രട്ടറി ഷിജു തോമസ് മുന്‍കാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും കെ എസ് യു കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗവും യൂത്ത് കോണ്‍ഗ്രസ് ഉദയഗിരി മണ്ഡലം സെക്രട്ടറി, കോളേജ് യൂണിയന്‍ പ്രസിഡണ്ട് എന്നാ നിലയിലും പ്രവര്‍ത്തന മികവ തെളിയിച്ച വ്യക്തിയാണ്.
ജോയിന്റ് സെക്രട്ടറി ബാബു തോമസ് മണിമല സ്വദേശിയും മുന്‍കാല കോണ്‍ഗ്രസ് പ്രവര്‍ത്തകനുമാണ്. മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേശന്റെ സ്ഥാപക നേതാവും സീറോ മലബാര്‍ സഭയുടെ ആദ്യകാല യുകെ കോര്‍ഡിനെറ്റരും മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ സഭ ട്രസ്റ്റിയുമായി ആറ് വര്‍ഷക്കാലം പ്രവര്‍ത്തിച്ച മാഞ്ചസ്റ്റര്‍ലെ ഒരു വലിയ സംഘാടകനുമാണ്. ട്രഷറര്‍ ജോയ് കുര്യാക്കോസ് കോണ്‍ഗ്രസ് പ്രവര്‍ത്തകനും ആമ്പല്ലൂര്‍ പഞ്ചായത്ത് കമ്മറ്റി അംഗവും മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ വൈസ് പ്രസിഡണ്ടായും സേവനമുനുഷ്ടിച്ച വ്യക്തിയാണ്.
മുകേഷ് കണ്ണന്‍, ഫിജോ മാത്യു, അനില്‍ സെബാസ്റ്റ്യന്‍, സാജു കരുണാകരന്‍, മാത്യു ജേക്കബ് പുഴക്കരയില്‍ എന്നിവര്‍ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ ഗ്രസ് പാര്‍ട്ടിയുടെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച പ്രവര്‍ത്തകര്‍ തന്നെയാണ് മാഞ്ചസ്റ്റര്‍ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ മുഴുവന്‍ ഭാരവാഹികളെന്നും ഇത് പാര്‍ട്ടിക്ക് വലിയ മുതല്‍കൂട്ടാകുമെന്നും ടെലിഫോണിലൂടെ കേരളത്തില്‍ നിന്നും ആശംസകള്‍ അറിയിച്ച ഒ ഐ സി സി സി യുകെ രക്ഷാധികാരിയും കെ പി സി സി മെമ്പറുമായ അഡ്വ: എം കെ ജിന്‍ദേവ് പറഞ്ഞു.
യുകെയില്‍ ഏറ്റവുമധികം മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന റീജിയനാണ് മാഞ്ചസ്റ്റര്‍, അതുപോലെ തന്നെ യുകെയിലെ എല്ലാ മലയാളികളുടെയും ശക്തി കേന്ദ്രവും മാഞ്ചസ്റ്റര്‍ തന്നെയാണ്. യുകെയിലെ രണ്ടാമത്തെ വലിയ എയര്‍പോര്ട്ടാണ് മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ട്. ഏറ്റവുമധികം മലയാളികള്‍ ആശ്രയിക്കുന്നതും ഇതിനെ തന്നെയാണ്. മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ നിന്നും എത്രയും പെട്ടെന്നും കൊച്ചിയിലേക്ക് നേരിട്ട് വിമാന സര്‍വീസ് അനുവടിക്കനമെന്നുള്ള പൊതു താല്പര്യ നിവേദനത്തിന്റെ ഒപ്പ് ശേഖരണം നടത്തുമെന്ന് അത് കേന്ദ്ര വ്യോമയാന മന്ത്രി വയലാര്‍ രവിയുടെ പക്കല്‍ എത്തിക്കുവാന്‍ താന്‍ പരിശ്രമിക്കുമെന്നും പ്രസിഡണ്ട് ബെന്നിച്ചന്‍ മാത്യു പ്രസ്ഥാവിച്ചു. പുതിയ ഭാരവാഹികളെ ഒ ഐ സി സി യുകെ ദേശീയ കമ്മറ്റി അനുമോദിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല