1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 17, 2024

സ്വന്തം ലേഖകൻ: രണ്ട് ഉപതെരഞ്ഞെടുപ്പുകളില്‍ കൂടി ടോറികള്‍ വലിയ തോല്‍വി ഏറ്റുവാങ്ങിയതോടെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ആവശ്യപ്പെട്ടു ടോറി എംപിമാര്‍. വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ എന്തെങ്കിലും പ്രതീക്ഷ ലഭിക്കാന്‍ അടിയന്തര ‘ഗതിമാറ്റം’ വേണമെന്ന് ടോറി എംപിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു .

നോര്‍ത്താന്‍ഡ്‌സിലെ വെല്ലിംഗ്ബറോയിലും, ഗ്ലോസ്റ്ററിലെ കിംഗ്‌സ്‌വുഡിലുമാണ് ടോറികള്‍ക്ക് തിരിച്ചടി നേരിട്ടത്. നികുതി വെട്ടിക്കുറച്ചും, ഇമിഗ്രേഷനില്‍ നിയന്ത്രണം തിരിച്ചുപിടിച്ചും പോരാടാനുള്ള വീര്യം കൈമാറണമെന്നാണ് സുനാകിനോട് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ഉപതെരഞ്ഞെടുപ്പുകള്‍ വെളിപ്പെടുത്തി, യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടണമെന്ന് ന്യൂ കണ്‍സര്‍വേറ്റീവ്‌സ് ഗ്രൂപ്പ് ഓഫ് എംപി വ്യക്തമാക്കി. യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയെ ബഹിഷ്‌കരിക്കുകയും, ക്ഷേമപദ്ധതികള്‍ക്ക് വിലക്കുകള്‍ ഏര്‍പ്പെടുത്തുകയും വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

‘കാര്യങ്ങള്‍ വൈകി, എന്നിരുന്നാലും ഒരുപാട് വൈകിയിട്ടില്ല’, ടോറി പിയര്‍ ലോര്‍ഡ് ഫ്രോസ്റ്റ് ആവശ്യപ്പെട്ടു. അതേസമയം ടോറി എംപി ഡെയിം ആന്‍ഡ്രിയ ജെന്‍കിന്‍സ് നേതൃമാറ്റം വേണമെന്ന് ആവശ്യപ്പെടുന്നു. 1997-ലെ തോല്‍വിക്ക് മുന്‍പ് സര്‍ ജോണ്‍ മേജര്‍ ഏറ്റുവാങ്ങിയതിലും കൂടുതല്‍ ഉപതെരഞ്ഞെടുപ്പ് തോല്‍വികള്‍ സുനാക് നേരിട്ട് കഴിഞ്ഞു.

“ആളുകള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്നും അത് കൊണ്ടുവരാന്‍ മാറിയ ലേബര്‍ പാര്‍ട്ടിയില്‍ വിശ്വാസം അര്‍പ്പിക്കാന്‍ തയ്യാറാണെന്നും” ഫലങ്ങള്‍ കാണിക്കുന്നുവെന്ന് ലേബര്‍ നേതാവ് സര്‍ കീര്‍ സ്റ്റാര്‍മര്‍ പറയുന്നു.

ഈ വര്‍ഷം പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ദേശീയ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയെക്കാള്‍ പിന്നിലുള്ള പ്രധാനമന്ത്രി റിഷി സുനാകിന് ഏറ്റവും പുതിയ തോല്‍വികള്‍ കനത്ത തിരിച്ചടിയാണ്. കൂടാതെ, രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏതെങ്കിലും ഉപതെരഞ്ഞെടുപ്പില്‍ ടോറികള്‍ക്ക് അവരുടെ ഏറ്റവും വലിയ വോട്ട് ഇടിവ് സംഭവിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.