ലിവര്‍പൂളിലെ ബ്രോഡ് ഗ്രീന്‍ സ്കൂളിലെ കുട്ടികള്‍ കേരളത്തില്‍ സന്ദര്‍ശനം നടത്തിയതും കടുത്തുരുത്തി എം എല്‍ എ മോന്‍സ് ജോസഫ് പങ്കെടുത്ത ചടങ്ങില്‍ വച്ച് അവര്‍ക്ക് സ്വീകരണം നല്‍കിയതും സംബന്ധിച്ച് യു കെയിലെ ഒരു മഞ്ഞപ്പത്രത്തില്‍ വന്ന ആരോപണത്തിന് കോട്ടയം കല്ലറ സെന്റ് തോമസ് സ്കൂള്‍ അധികൃതരുടെ മറുപടി
———————————————————————-
xxxxxx എന്ന മലയാളം ഡേയിലിയില്‍ 2011 നവംബര്‍ 13 ന് വന്ന വാര്‍ത്ത വായിച്ചറിഞ്ഞതില്‍ വളരെ ദു:ഖവും പ്രതിക്ഷേധവുമുണ്ട്. കല്ലറ സെന്റ് തോമസ് ഹൈസ്കൂളിനെയും മാനേജ്മെന്റിനെയും അപമാനിക്കും വിധം വന്ന വാര്‍ത്ത തികച്ചും തെറ്റും അപലപനീയവുമാണ്.
ബ്രിട്ടീഷ് ലിവര്‍പൂള്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ കല്ലറ സെന്റ് തോമസ് ഹൈസ്കൂളില്‍ സാംസ്കാരിക വിദ്യാഭ്യാസ പൈതൃക കൈമാറ്റത്തിന് എത്തിയതില്‍ ഞങ്ങള്‍ക്ക് വളരെ സന്തോഷവും അഭിമാനവും സംതൃപ്തിയുമുണ്ട്. മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതവും തെറ്റുദ്ധാരണ ജനിപ്പിക്കുന്നതുമാണ് വിദേശ വിദ്യാര്‍ഥികളുടെ സന്ദര്‍ശനത്തിനു പണമോ ബ്രിട്ടീഷ് സന്ദര്‍ശനമോ ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല. ആരും ഞങ്ങള്‍ക്കിവ വാഗ്ദാനം ചെയ്തിട്ടുമില്ല. ഇങ്ങനെ ആവശ്യപ്പെടാന്‍ മാത്രം ഞങ്ങള്‍ ചെറുതല്ല.
തികഞ്ഞ ആതിഥ്യമര്യാദയോടെ, സന്തോഷത്തോടെയാണ് രണ്ടു പ്രാവശ്യവും സ്വീകരണവും സന്ദര്‍ശനവും സമ്മേളനവും നടത്തിയത്. കല്ലറ സെന്റ് തോമസ് ഹൈസ്കൂളിലും അതിന്റെ ഹാളിലും വെച്ചാണ് ഇവ നടത്തിയത് അല്ലാതെ കല്ലറ എന്‍എസ്എസ് ഹയര്‍ സെക്കണ്ടറി സ്കൂളിലല്ല. രണ്ടു സന്ദര്‍ശന വേളകളിലും ഫുട്ബോള്‍ മത്സരം നടത്തിയത് ഇതേ സ്കൂളിന്റെ ഗ്രൌണ്ടിലാണ്. ഇതിനു വിപരീതമായി പണവും ബ്രിട്ടീഷ് സന്ദര്‍ശനം ലഭിക്കാത്തതിന്റെ പേരില്‍ ഞങ്ങള്‍ പ്രതിഷേധിചെന്നും കല്ലറ എന്‍എസ്എസ് ഹൈസ്കൂളില്‍ വെച്ച് പരിപാടി നടത്തിയെന്നും പത്രത്തിലൂടെ നുണ പ്രചാരണം നടത്തി ഞങ്ങളെ അപമാനിക്കുന്നതിനുള്ള ദു:ഖവും അമര്‍ഷവും രേഖപ്പെടുത്തുന്നു.
പ്രസ്താവന പിന്‍വലിച്ച് പത്രത്തിലൂടെ ക്ഷമാപണം നടത്തണമെന്ന് ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിക്കുന്നു. അല്ലാത്തപക്ഷം നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഓര്‍മിപ്പിക്കുന്നു.
വിശ്വസ്ഥതയോടെ
മാനേജര്‍ ഫാ: അഡ്വ: ജോസഫ് കീഴങ്ങാട്ട്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല