സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിലുള്ള ജീവനക്കാർക്ക് സർക്കാർ ജീവനക്കാർക്കുള്ളതുപോലെ രണ്ടു ദിവസം വാരാന്ത്യ അവധി വേണമെന്ന നിർദേശം പാർലമെന്റംഗങ്ങൾ മുന്നോട്ടുവെച്ചു.
ഈ ദിവസങ്ങളിൽ അധിക ജോലി ചെയ്യിക്കുന്നുവെങ്കിൽ അധിക വേതനം നൽകണമെന്നും നിർദേശമുണ്ട്.കൂടാതെ പ്രസവിച്ച സ്ത്രീ ജീവനക്കാർക്ക് മുലയൂട്ടുന്നതിനായി സമയം അനുവദിക്കണമെന്നും ആവശ്യമുണ്ട്. മെഡിക്കൽ ലീവ് ലഭിക്കണമെങ്കിൽ മൂന്നു മാസമെങ്കിലും തൊഴിലുടമക്ക് കീഴിൽ ജോലി ചെയ്തിരിക്കണമെന്ന നിബന്ധന ഒഴിവാക്കണമെന്നും ആവശ്യത്തിലുണ്ട്.
സാമൂഹിക നീതി സാധ്യമാക്കുന്നതിന്റെ ഭാഗമായി എം.പിമാരായ ജലാൽ കാദിം, സൈനബ് അബ്ദുൽ അമീർ, അബ്ദുല്ല അൽ റുമൈറി, മംദൂഹ് അസ്സാലിഹ്, ബാസിമ മുബാറക് എന്നിവരാണ് നിർദേശം മുന്നോട്ടുവെച്ചിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല