1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 18, 2024

സ്വന്തം ലേഖകൻ: ഇസ്രയേൽ- പലസ്തീൻ പ്രശ്നത്തിന് ദ്വിരാഷ്ട്ര പരിഹാരം വേണമെന്നാണു പതിറ്റാണ്ടുകളായി ഇന്ത്യയുടെ നിലപാടെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ഇന്നു നിരവധി രാജ്യങ്ങൾ ദ്വിരാഷ്ട്ര പരിഹാരം അംഗീകരിച്ച് മുന്നോട്ടുവന്നിട്ടുണ്ടെന്നു മാത്രമല്ല മുൻപത്തേക്കാൾ അടിയന്തരമായി അതിനെ കണക്കാക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മ്യൂണിച്ചിൽ നടന്ന ഒരു ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, ജർമൻ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

ഒക്ടോബർ ഏഴിന് ഇസ്രയേൽ നഗരങ്ങളിൽ ഹമാസ് നടത്തിയ ആക്രമണത്തെ ‘ഭീകരാക്രമണം’ എന്നാണ് ജയശങ്കർ വിശേഷിപ്പിച്ചത്. അതേസമയം, മാനുഷിക നിയമം പാലിക്കാൻ ഇസ്രയേലിന് ബാധ്യതയുണ്ടെന്നും സാധാരണക്കാരുടെ മരണത്തെ കുറിച്ച് ഇസ്രയേൽ ശ്രദ്ധ പുലർത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബന്ദികളാക്കിയവരെ തിരികെ കൊണ്ടുവരേണ്ടത് അനിവാര്യമാണ്. ഇക്കാര്യത്തിൽ വേണ്ടത് മാനുഷിക പരിഗണനയുള്ള ഒരു സമീപനമാണ്. ഇതിനു ശാശ്വതമായ, ദീർഘകാല പരിഹാരം ഉണ്ടാകണം. അല്ലാത്ത പക്ഷം ഇതെല്ലാം വീണ്ടും ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബർ ഏഴിന് ഇസ്രയേൽ നഗരങ്ങളിൽ ഹമാസ് നടത്തിയ ആക്രമണത്തോടു തിരിച്ചടിച്ചുകൊണ്ട് ഗാസയിൽ ഇസ്രയേൽ സൈനിക ആക്രമണം തുടരുകയാണ്. ഹമാസ് ഇസ്രയേലിലെ 1200–ഓളം പേരെ കൊല്ലുകയും 220ൽ അധികം പേരെ തട്ടിക്കൊണ്ടുപോവുയും ചെയ്തു. ഇസ്രയേലിന്റെ ആക്രമണത്തിൽ 25,000ത്തിലധികം ആളുകളാണ് ഗാസയിൽ കൊല്ലപ്പെട്ടതെന്ന് ഹമാസ് അധികൃതർ പറയുന്നു. സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്നതിന് മുൻപ് ദിരാഷ്ട്ര പരിഹാരത്തിനുള്ള ചർച്ചകൾ ആരംഭിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.