1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 21, 2024

സ്വന്തം ലേഖകൻ: അടുത്ത വർഷം ആദ്യപകുതിയോടെ വാണിജ്യ സര്‍വീസ് ആരംഭിക്കാൻ ലക്ഷ്യമിട്ട് റിയാദ് എയര്‍. കഴിഞ്ഞ വർഷം മാര്‍ച്ചില്‍ ഓര്‍ഡർ നൽകിയ 72 വിമാനങ്ങൾ ഉപയോഗിച്ച് അടുത്ത വർഷം സർവീസ് ആരംഭിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.

യൂറോപ്പ്, അമേരിക്ക, കാനഡ, ഇന്ത്യ, മിഡിൽ ഈസ്റ്റ്, ജിസിസി രാജ്യങ്ങളിൽ എന്നിവിടങ്ങളിലേക്കായിരിക്കും ആദ്യ ഘട്ടത്തിൽ സർവീസ് നടത്തുക. ഇതിനു പുറമെ ചെറു വിമാനങ്ങൾ ഓർഡർ ചെയ്യുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഇക്കാര്യത്തിൽ നിലവിൽ സമയപരിധി നിശ്ചയിച്ചിട്ടില്ല.

നേരത്തെ ദുബായ് എയര്‍ഷോയില്‍ റിയാദ് എയര്‍ വിമാനങ്ങളുടെ ചില ഡിസൈനുകള്‍ അവതരിപ്പിച്ചിരുന്നു. നൂതന ഡിജിറ്റല്‍ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നതെന്നും ഇലക്ട്രിക് കാറുകള്‍ക്കായി ലൂസിഡ് മോട്ടോഴ്‌സുമായി കരാര്‍ ഒപ്പുവെച്ചിരിക്കുന്നുവെന്നും സിഇഒ ഡഗ്ലസ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.