1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 22, 2024

സ്വന്തം ലേഖകൻ: രാജ്യത്തെ എല്ലാ പൗരന്മാർക്കും, പ്രവാസികൾക്കും ബയോമെട്രിക് വിരലടയാളം നൽകുന്നതിന് മൂന്ന് മാസത്തെ സമയപരിധി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. മാർച്ച് മുതൽ മൂന്നുമാസമാണ് സമയപരിധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കാലാവധിക്കുള്ളിൽ ബയോമെട്രിക് വിരലടയാളം നൽകുന്നത് പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ ആ വിഭാഗത്തിൽ വരുന്നവരുടെ രാജ്യത്തിനുള്ളിലെ എല്ലാ ഇടപാടുകളും താൽക്കാലികമായി നിർത്തിവയ്ക്കുന്നതിന് ഇടയാക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ആഭ്യന്തര മന്ത്രാലയം പൗരന്മാർക്കും, ജിസിസി പൗരന്മാർക്കും, പ്രവാസികൾക്കും വിവിധ അതിർത്തി ചെക്ക് പോയിന്‍റുകളിലും, കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലും കൂടാതെ രാജ്യത്തിന്‍റെ വിവിധ മേഖലകളിലെ നിയുക്ത കേന്ദ്രങ്ങളിലും ബയോമെട്രിക് വിരലടയാളം രേഖപെടുത്തുന്നതിനുള്ള സൗകര്യം ഏർപെടുത്തിയിട്ടുള്ളതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു.

ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റ്, ഫർവാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റ്, അൽ-അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റ്, മുബാറക് അൽ-കബീർ സെക്യൂരിറ്റി ഡയറക്ടറേറ്റ്, അൽ-ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റ് (പൗരന്മാർക്കും ജിസിസി പൗരന്മാർക്കും) എന്നിവയുൾപ്പെടെയുള്ള നിർദ്ദിഷ്ട കേന്ദ്രങ്ങളിലും വ്യക്തികൾക്ക് ബയോമെട്രിക് വിരലടയാളം നൽകാവുന്നതാണ്. കൂടാതെ അലി സബാഹ് അൽ-സേലം, ജഹ്‌റ മേഖലയിലെ വ്യക്തിഗത ഐഡന്റിഫിക്കേഷൻ ഡിപ്പാർട്ട്‌മെന്റ് (പ്രവാസികൾക്ക്) എന്നിവിടങ്ങളിലും വാണിജ്യ സമുച്ചയങ്ങളിൽ സജീകരിച്ചിട്ടുള്ള കൗണ്ടറുകൾ, വിവിധ മാളുകളിലും മന്ത്രാലയ കോംപ്ലക്‌സുകൾ എന്നിവിടങ്ങളിലും വിരലടയാള സേവനങ്ങൾ ലഭ്യമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.