മാഞ്ചസ്റ്റര്‍ : ഇന്ന് മാഞ്ചസ്റ്ററില്‍ നടന്ന മലയാളികളുടെ ഒരു സമ്മേളനത്തില്‍ സമ്മേളന വേദിയായ സ്കൂള്‍ നഷ്ട്ടപ്പെട്ടതില്‍ ഒ ഐ സി സി യു കെ പ്രവര്‍ത്തകര്‍ക്ക് പങ്കുള്ളതായി ആരോപണമുയര്‍ത്തി യു കെയിലെ ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് തികച്ചും വേദനാജനകവും വസ്തുതാവിരുദ്ധവുമാണ്.
ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഒ ഐ സി സി യു കെ -ക്കോ പ്രവര്‍ത്തകര്‍ക്കോ യാതൊരു ബന്ധവുമില്ലെന്നും സമ്മേളനവേദി നഷ്ട്ടപ്പെട്ടത് സംഘാടകരുടെ പ്രവര്‍ത്തന വൈഭവക്കുറവ് മൂലമാണെന്നും ഒ ഐ സി സി യു കെ നാഷണല്‍ അഡ്ഹോക്ക് കമ്മിറ്റി പ്രസിഡന്റ് വിനോദ് ചന്ദ്രന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.ഇതിനെ സംബന്ധിച്ച ഏതൊരു അന്വേഷണത്തെയും ഒ ഐ സി സി യു കെ സ്വാഗതം ചെയ്യുന്നതായും യു കെയിലെ പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല