1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 26, 2024

സ്വന്തം ലേഖകൻ: സൗദിയില്‍ വൈദ്യുതി ഉപഭോഗം വര്‍ധിക്കുന്നതിനനുസരിച്ച് താരിഫ് ഉയര്‍ത്തുന്നതിനുള്ള നിയമഭേദഗതിക്ക് അംഗീകാരമായി. വാട്ടര്‍ ആൻഡ് ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റിയാണ് അംഗീകാരം നല്‍കിയത്. കൂടുതല്‍ വൈദ്യുതി ഉപഭോഗം ആവശ്യമായി വരുമ്പോള്‍ ഉപയോക്താവ് സേവനദാതാവിനെ മുന്‍കൂട്ടി അറിയിക്കല്‍ നിര്‍ബന്ധമാക്കി.

കനത്ത വൈദ്യുതി ഉപഭോഗത്തിനുള്ള താരിഫ് നടപ്പിലാക്കുന്നതിന് ആവശ്യമായ നിയമഭേദഗതിക്ക് അംഗീകാരമായി. ഇത്തരം ഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട നിയമങ്ങളും നിയന്ത്രണങ്ങളും കൂട്ടിചേര്‍ത്താണ് നിയമഭേദഗതി വരുത്തിയത്. വാട്ടര്‍ ആന്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡാണ് അംഗീകാരം നല്‍കിയത്. ഉയര്‍ന്ന താരിഫ് നടപ്പിലാക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, നടപടി ക്രമങ്ങള്‍, വിവരശേഖരണം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

അനുവദിച്ചതിലും കൂടുതല്‍ വൈദ്യുതി ആവശ്യമായി വരുമ്പോള്‍ ഉപഭോക്താവ് സേവനദാതാവിനെ മുന്‍കൂട്ടി അറിയിക്കണം. അല്ലാത്തപക്ഷം വര്‍ധനവിനനുസരിച്ച് താരിഫ് ഉയര്‍ത്തുന്ന നടപടികളിലേക്ക് കമ്പനിക്ക് കടക്കാമെന്നും അതോറിറ്റി വ്യക്തമാക്കി. സേവനദാതാവിന്റെ ബാധ്യതകളും ഉപയോക്താവിന്റെ അവകാശങ്ങളും സംരക്ഷിച്ച് മാത്രമേ നിയമം പ്രയോഗികവല്‍കരിക്കൂ. ഇത് സംബന്ധിച്ച പരാതികള്‍ ഉപഭോക്തൃപരാതി പരിഹാര സമിതിക്ക് സമര്‍പ്പിക്കാവുന്നതാണെന്നും അതോറിറ്റി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.