സ്വന്തം ലേഖകൻ: പണമിടപാട് അതിവേഗത്തിലാക്കുന്ന ‘ഫവ്റാൻ’ ആപ് പുറത്തിറക്കാൻ ഒരുങ്ങി ഖത്തർ സെൻട്രൽ ബാങ്ക്. രാജ്യത്തെ ഡിജിറ്റൽ പണമിടപാട് മേഖലയെ കൂടുതൽ ജനകീയമാക്കാൻ സഹായമാകുന്ന ‘ഫവ്റാൻ’ മാർച്ച് മാസത്തിൽ പുറത്തിറക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് ഏതാനും ദിവസം മുമ്പ് പ്രഖ്യാപിച്ചിരുന്നു.
ബാക്ക് അക്കൗണ്ട് നമ്പറിനു പകരം, മൊബൈൽ നമ്പർ ഉപയോഗപ്പെടുത്തി പണമിടപാട് പൂർത്തിയാക്കാൻ സാധിക്കുന്നതാണ് ഈ ആപ്. 24 മണിക്കൂറും ഉപഭോക്താക്കൾക്ക് പണം കൈമാറാനും സ്വീകരിക്കാനും കഴിയും. ഇടപാടുകൾ കൂടുതൽ വേഗത്തിലാക്കുകയാണ് ആപ് വഴി ലക്ഷ്യമിടുന്നതെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിപ്പിൽ വ്യക്തമാക്കി.
ഖത്തറിന്റെ മൂന്നാം ഘട്ട സാമ്പത്തിക പദ്ധതിയുടെ ഭാഗമായി പണമിടപാടുകളുടെ ഡിജിറ്റലൈസേഷൻ, കൂടുതൽ നൂതനമായ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ എന്നീ ലക്ഷ്യങ്ങളുമായാണ് ക്യു.സി.ബി പുതിയ ആപ്പും അവതരിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല