സ്വന്തം ലേഖകൻ: ഫൊക്കാനയുടെ “ഡ്രീം ടീം, ഡ്രീം പ്രൊജക്ട്സ്” മുദ്രാവാക്യം ഹൃദത്തിലേറ്റി അമേരിക്കൻ മലയാളികൾ. ‘ഡ്രീം ടീം, ഡ്രീം പ്രൊജക്ട്സ്’ മുദ്രാവാക്യവുമായി സജിമോന്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള ഫൊക്കാന ടീം
അമേരിക്കയിലെയും കാനഡയിലേയും അസോസിയേഷനുകളുടെ അംഗീകാരം നേടി ബഹുദൂരം മുന്നേറിക്കഴിഞ്ഞു.
അമേരിക്കയിലെയും കാനഡയിലെയും ഒട്ടുമിക്ക അസോസിയേഷനുകളേയും ഒരുമിച്ച് ചേർത്ത് കൃത്യമായ ആസൂത്രണത്തോടെ “ഡ്രീം ടീം, ഡ്രീം പ്രൊജക്ട്സ്” എന്ന പേര് അന്വർഥമാക്കും വിധമാണ് സജിമോന്‍ ആന്റണിയും സംഘവും പ്രവർത്തിക്കുന്നത്.
സ്ഥാനാര്‍ഥികളായ പ്രസിഡന്റ് സജിമോൻ ആന്റണി, ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്, ട്രഷറര്‍ ജോയി ചാക്കപ്പന്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസ്, വൈസ് പ്രസിഡന്റ് വിപിൻ രാജു, വിമെൻസ് ഫോറം ചെയർ രേവതി പിള്ളൈ, അസ്സോസിയേറ്റ് സെക്രട്ടറി മനോജ് ഇടമന, അസ്സോസിയേറ്റ് ട്രഷർ ജോൺ കല്ലോലിക്കല്‍, അഡിഷണൽ അസ്സോസിയേറ്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ളൈ, അഡിഷണൽ അസ്സോസിയേറ്റ് ട്രഷർ മില്ലി ഫിലിപ്പ് തുടങ്ങി അമേരിക്കൻ, കാനേഡിയൻ മലയാളി സമൂഹങ്ങളിലെ പ്രമുഖരാണ് ഈ മുന്നേറ്റത്തിൻ്റെ കരുത്ത്.
ഇതിനകം നിരവധി പദ്ധതികളാണ് ഈ കാമ്പയിൻ്റെ ഭാഗമായി ഈ ടീം മുന്നോട്ട് വക്കുന്നത്. ഫൊക്കാനയിലും മറ്റ് മലയാളി അസ്സോസിയേഷനുകളിലുമായി നിരവധി വർഷത്തെ അനുഭവപരിചയവും കാര്യപ്രാപ്തിയുമുള്ള പ്രതിഭാശാലികൾ കൈകോർക്കുമ്പോൾ ഫൊക്കാനയുടെ ചരിത്രം തിരുത്തിക്കുറിക്കുമെന്ന് ഉറപ്പ്. ജൂലൈ 18, 19, 20 തീയതികളിൽ വാഷിങ്ങ്ടണിൽ നടക്കുന്ന ഫൊക്കാന കൺവെൻഷനിൽ എല്ലാ മലയാളികളുടേയും സാന്നിധ്യം ഉണ്ടാകണെമെന്നും നേതൃത്വം അഭ്യർഥിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല