1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 5, 2024

സ്വന്തം ലേഖകൻ: കുട്ടികളുമായി യാത്ര ചെയ്യുന്ന കുടുംബങ്ങള്‍ക്ക് പ്രത്യേക സൌകര്യങ്ങളൊരുക്കി ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. സെക്യൂരിറ്റി സ്ക്രീനിങ്ങിന് ഇവര്‍ക്ക് മാത്രമായി പ്രത്യേക ലൈന്‍ ഏര്‍പ്പെടുത്തി.

ഇതോടൊപ്പം തന്നെ ലഗേജ് അടക്കമുള്ളവ കൊണ്ടുപോകുന്നതിന് സഹായിക്കാനായി ജീവനക്കാരുടെ സേവനവും ഒരുക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് വിപുലമായ സൌകര്യങ്ങളാണ് നിലവില്‍ ഹമദ് വിമാനത്താവളത്തില്‍ ഒരുക്കിയിരിക്കുന്നത്.

95 ശതമാനം പേരും സെക്യൂരിറ്റി നടപടികള്‍ക്കായി അഞ്ച് മിനുട്ടില്‍ താഴെ മാത്രമാണ് ചെലവഴിക്കുന്നത്. അതേ സമയം തന്നെ വിമാനത്താവളത്തില്‍ ഏറ്റവും ഉയര്‍ന്ന സുരക്ഷയും ഒരുക്കിയിട്ടുണ്ട്. ലോകത്ത് തന്നെ യാത്രക്കാരുടെ സംതൃപ്തിയില്‍ ഏറെ മുന്നിലുള്ള വിമാനത്താവളങ്ങളിലൊന്നാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. ഇതുവഴി യാത്ര ചെയ്തിട്ടുള്ള 97.2 % പേരും ഹമദിലെ സൌകര്യങ്ങളില്‍ സംതൃപ്തരാണ്.

ബേബി ചേഞ്ചിങ് റൂം, ഫാമിലി ടോയ്ലറ്റുകള്‍,കുട്ടികള്‍ക്കായി പ്ലേയിങ് ഏരിയകള്‍ തുടങ്ങിയവയും കുടുംബങ്ങള്‍ക്കായി ഹമ്ദ് വിമാനത്താവളത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. പുതിയ സൌകര്യങ്ങളിലൂടെ സമ്മര്‍ദങ്ങളില്ലാത്ത യാത്രയും മികച്ച അനുഭവവുമാണ് ലക്ഷ്യമിടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.