1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 5, 2024

സ്വന്തം ലേഖകൻ: വിദേശ തൊഴിലാളികളുടെ സൗദി അ​റേബ്യയിലുള്ള ആശ്രിത വീസക്കാരുടെ പ്രതിമാസ ലെവി പുനഃപരിശോധിക്കുമെന്ന്​ ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ജദാന്‍. തമാനിയ (18) പോഡ്​കാസ്​റ്റ്​ ചാനലിൽ ‘സൗദി അറേബ്യയിലെ സാമ്പത്തിക തീരുമാനങ്ങൾക്ക് പിന്നിൽ’ എന്ന വിഷയത്തിൽ സംസാരിക്കവേയാണ് മന്ത്രി​ ഇക്കാര്യം വെളിപ്പെടുത്തിയത്​.

2015 മുതലുള്ള സാമ്പത്തിക മേഖലയിലെ പരിവർത്തന യാത്ര അവലോകനം ചെയ്ത പരിപാടിയിൽ ധനകാര്യ മന്ത്രി ഈ കാലത്തിനിടയിൽ എടുത്ത ലെവി, വാറ്റ്​ തുടങ്ങിയ സുപ്രധാന സാമ്പത്തിക തീരുമാനങ്ങളെ കുറിച്ചെല്ലാം സംസാരിച്ചു. ഒരു പ്രത്യേക ഘട്ടത്തിലാണ്​ രാജ്യത്തുള്ള പ്രവാസികളുടെ കുടുംബാംഗങ്ങളുൾപ്പടെ ആശ്രിത വീസയിലെത്തുന്നവർക്ക്​ പ്രതിമാസം നിശ്ചിത തുക ലെവിയായി നിശ്ചയിച്ചത്​. 2017 മുതലാണ്​ ഇത്​ ഈടാക്കി തുടങ്ങിയത്​. ഏഴ്​ വർഷങ്ങൾക്കിപ്പുറം ഇതിൽ ഒരു പുനാരോലചനക്കുള്ള സാധ്യത ആരായുകയാണ്​.

2015 മുതൽ സൗദി സാമ്പത്തിക മേഖലയിൽ ഒരു പരിവർത്തന യാത്രക്ക്​ തുടക്കമിടുകയായിരുന്നു. മൂല്യവർധിത നികുതി (വാറ്റ്​) ചുമത്തൽ, അലവൻസുകൾ നിർത്തലാക്കൽ, വിദേശികളുടെ ആശ്രിതർക്ക്​ പ്രതിമാസ ഫീസ് (ലെവി) ചുമത്തൽ തുടങ്ങിയ ബുദ്ധിമുട്ടുള്ള പല സാമ്പത്തിക തീരുമാനങ്ങളും 2016 ൽ എടുക്കേണ്ടിവന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.