സ്വന്തം ലേഖകൻ: റമസാനെ വരവേൽക്കാൻ വേണ്ടി ഒരുക്കൾ പൂർത്തിയാക്കികൊണ്ടിരിക്കുകയാണ് ദുബായ്. ഭക്ഷ്യ സുരക്ഷയ്ക്കും പൊതുജനാരോഗ്യ സംരക്ഷണത്തിനുമായി വിവിധ തരത്തിലുള്ള പദ്ധതികൾ ആണ് ദുബായ് പ്രഖ്യാപിച്ചിരിക്കുന്നത്. ദുബായ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ആണ് പരിപാടികൾ നടക്കുന്നത്. റമസാൻ എത്തുമ്പോൾ ചില സാധനങ്ങൾക്ക് വില വർധിക്കും. എന്നാൽ സാധനങ്ങളുടെ അധിക വില വർധനവ് തടയാൻ വേണ്ടിയുള്ള നടപടികൾ പൂർത്തിയാക്കി കഴിഞ്ഞു.
വാണിജ്യ കേന്ദ്രങ്ങൾ, ദുബായ് മാർക്കറ്റുകൾ, ഹോട്ടലുകൾ, സൂപ്പർമാർക്കറ്റുകൾ, ഹൈപ്പർമാർക്കറ്റുകൾ,സൗകര്യങ്ങൾ എന്നിവയെല്ലാം വിലയിരുന്നുന്നുണ്ട്. സലൂണുകൾ, ബ്യൂട്ടി സെന്‍ററുകൾ, പുകവലി ഏരിയകൾ, ഗെയിമുകൾ ദുബായിലെ ലേബർ സിറ്റികൾ, കമ്മ്യൂണിറ്റി മാർക്കറ്റുകൾ എന്നിവയിലേക്കും പരിശോദന വ്യാപിപ്പിക്കും.
പൊതുജനാരോഗ്യം, ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ പാലിക്കുന്നുണ്ടോയെന്ന് മുനിസിപ്പാലിറ്റി പരിശോധിക്കും. ഭക്ഷണം തയ്യാറാക്കൽ, സംഭരണം, പാചകം തുടങ്ങിയ മേഖലകളിൽ അനധികൃതമായി തൊഴിലാളികൾ തൊഴിൽ ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കും. ഉടമകളും ജീവനക്കാരും അംഗീകൃതമായ രീതിയിൽ തന്നെയാണോ ഭക്ഷണം പാചകം ചെയ്യുന്നത് എന്നത് സംന്ധിച്ച് പരിശോധന നടത്തും. നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.
ഭക്ഷണം തയ്യാറാക്കുന്ന സ്ഥാപനങ്ങൾ, ഹോട്ടലുകൾ എന്നിവയിൽ എല്ലാം പരിശോധന നടത്തും. ഹോട്ടലുകൾ, ഹൈപ്പർമാർക്കറ്റുകൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കും. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ആണ് നടക്കുന്നത്. ദുബായ് മുനിസിപ്പാലിറ്റിയിലെ ഭക്ഷ്യസുരക്ഷാ വിഭാഗം ഡയറക്ടർ സുൽത്താൻ അൽ താഹർ ആണ് പരിശോധനക്കായി നേതൃത്വം നൽകുന്നത്. എമിറേറ്റിലെ എല്ലാ താമസക്കാർക്കും ഏറ്റവും ഉയർന്ന ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നവർ ആണ്. പോഷകസമൃദ്ധവും സുരക്ഷിതവുമായ ഭക്ഷണം രാജ്യത്ത് താമസിക്കുന്ന എല്ലാവർക്കും ഉറപ്പാക്കുകയാണ് ലക്ഷ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല