ക്രെഡിറ്റ് കാര്‍ഡ് ഏറ്റവും സൂക്ഷിച്ച് ഉപയോഗിക്കേണ്ട ഒന്നാണ്. അല്ലെങ്കില്‍ നിങ്ങളുടെ കൈയ്യില്‍നിന്ന് പണം കുറച്ച് ചിലവായ ശേഷമായിരിക്കും നിങ്ങള്‍ കാര്യങ്ങളുടെ ഗൗരവം തിരിച്ചറിയുക. കണ്ണില്‍ കണ്ടതെല്ലാം വാരിവലിച്ച വാങ്ങരുത് എന്നതാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്ന പലരും പറയുന്നത്. നിങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ കൊടുത്താല്‍ എന്ത് വേണമെങ്കിലും നിങ്ങളുടെ വീട്ടിലെത്തും. എന്നാല്‍ പുറകെ പണിയുമെത്തുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ലല്ലോ..?
ഒരു ദിവസം ഏതാണ്ട് 1.3 മില്യണ്‍ പൗണ്ടിന്റെ കൈമാറ്റം ക്രെഡിറ്റ് കാര്‍ഡ് വഴി നടക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ അതിന് ചില പ്രശ്നങ്ങളുണ്ട്. അതാണ് ഇവിടെ പറയാന്‍ പോകുന്നത്.
ക്രെഡിറ്റ് കാര്‍ഡ് അപേക്ഷ തള്ളിക്കളഞ്ഞാല്‍
നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് അപേക്ഷ സ്വീകരിക്കപ്പെട്ടില്ലെങ്കില്‍ സംശയിക്കുക. നിങ്ങളുടെ കടം വാങ്ങി തിരിച്ചടയ്ക്കാനുള്ള പരിധിയെക്കുറിച്ച് കാര്‍ഡ് കമ്പനിക്ക് സംശയമുണ്ട്.അല്ലെങ്കില്‍ കിട്ടാവുന്ന പണംമുഴുവന്‍ നിങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടാകാം.ഒരു കാര്‍ഡ് കമ്പനിയുടെ അപേക്ഷ തള്ളിക്കളഞ്ഞാല്‍ മൂന്നു മാസത്തേക്ക് വേറെ അപേക്ഷകള്‍ നല്‍കരുത്.വീണ്ടും വീണ്ടും കാര്‍ഡിനായി അപേക്ഷിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോര്‍ കുറയ്ക്കും
പണം പിന്‍വലിക്കുമ്പോള്‍
ക്രെഡിറ്റ് കാര്‍ഡില്‍നിന്ന് പണം പിന്‍വലിക്കുമ്പോള്‍ തീര്‍ച്ചയായും ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. കാരണം മിക്കവാറും കമ്പനികളും ക്രെഡിറ്റ് കാര്‍ഡില്‍നിന്ന് പണം പിന്‍വലിക്കുന്നതിന് ആ ദിവസം മുതല്‍ നല്ല പലിശയാണ് (വര്‍ഷത്തില്‍ 24 ശതമാനമോ അതില്‍ കൂടുതലോ ) ഈടാക്കുന്നത്. അതുകൊണ്ടുതന്നെ നിങ്ങള്‍ പൈസ പിന്‍വലിക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കണം.
മുഴുവന്‍ പണവും ഉപയോഗിക്കാതിരിക്കുക
നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡിന്റെ ക്രെഡിറ്റ് ലിമിറ്റുവരെ ഉപയോഗിക്കാതിരിക്കുക എന്നതാണ് മറ്റൊരു കാര്യം. പാലും ബ്രഡും വാങ്ങാന്‍ നിങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് തുടങ്ങിയാല്‍ അതിനര്‍ത്ഥം പതനം തുടങ്ങി എന്നാണ്.അതായത് നിങ്ങള്‍ ക്രെഡിറ്റ് ലിമിറ്റ് മുഴുവന്‍ ഉപയോഗിച്ചുകഴിഞ്ഞാല്‍ പിന്നെ എന്തെങ്കിലും ആവശ്യം വന്നാല്‍ കടം വാങ്ങാന്‍ സാധ്യതയുണ്ട്. കടം വാങ്ങാന്‍ തുടങ്ങിയാല്‍ അത് നിങ്ങളുടെ പതനത്തിലേക്കായിരിക്കും എത്തിക്കുക.
മാസത്തില്‍ മിനിമം തുക മാത്രം അടയ്ക്കുക
നിങ്ങള്‍ ക്രെഡിറ്റ് കാര്‍ഡിലേക്ക് മാസത്തില്‍ മിനിമം തുക മാത്രം അടയ്ക്കുന്നവരാനെങ്കില് ഒരു കാര്യം മനസിലാക്കുക.കടം വീട്ടി തീരുവാന്‍ വര്‍ഷങ്ങള്‍ എടുക്കും.പലിശ കൊടുത്ത് നിങ്ങള്‍ മുടിയുകയും ചെയ്യും.
ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്റ് സ്ഥിരമായി പരിശോധിക്കുക
ക്രെഡിറ്റ് ഒരു ആനന്ദമായി മാറിയാല്‍ പിന്നെ പറഞ്ഞിട്ട് കാര്യമൊന്നുമില്ല. എല്ലാ മാസവും ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്റ് സ്ഥിരമായി പരിശോധിക്കുക ,ആരെങ്കിലും നിങ്ങളുടെ കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നുണ്ടോ അല്ലെങ്കില്‍ എന്തെങ്കിലും അനാവശ്യ ചാര്‍ജുകള്‍ ഈടാക്കുന്നുണ്ടോ എന്നൊക്കെ അറിയാന്‍ സ്റ്റേറ്റ്മെന്റ് വിശദമായി പരിശോധിക്കുന്നത് നല്ലതാണ്. നിങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് കമ്പനിയുമായി നടത്തിയ കത്തിടപാടുകളും മെയില്‍ ഇടപാടുകളും സൂക്ഷിച്ച് വെയ്ക്കണം.
കടം വാങ്ങി വാടക കൊടുക്കല്ലേ..!
ഇപ്പോള്‍ ഇംഗ്ലണ്ടിലെ ഭൂരിപക്ഷം പേരും കടംവാങ്ങി വാടക ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൊടുക്കുകയാണ്. ക്രെഡിറ്റ് കാര്‍ഡാണ് പലരും ഇതിനായി ഉപയോഗിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് മോര്‍ട്ട്ഗേജ് അടയ്ക്കുക തുടങ്ങിയ കാര്യങ്ങളും ചെയ്യുന്നുണ്ട്. ഇതെല്ലാം പിന്നീട് വലിയ കടങ്ങളായി തിരിച്ചുവരുമെന്ന കാര്യത്തില്‍ സംശയമില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല