സ്വന്തം ലേഖകൻ: മാസപ്പിറവി ദൃശ്യമായി. കേരളത്തില്‍ നാളെ മുതല്‍ റമസാന്‍ വൃതാരംഭം. പൊന്നാനിയില്‍ മാസപ്പിറവി കണ്ടതായി പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു.
മാസപ്പിറവി ദൃശ്യമായതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുതല്‍ റമസാന്‍ വ്രതം ആരംഭിച്ചിരിക്കുകയാണ്. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത് എന്നിവിടങ്ങളിലാണ് ഇന്ന് വ്രതം ആരംഭിച്ചത്.
ഒമാനിൽ ശഅ്ബാൻ 30 പൂർത്തിയാക്കി ചൊവ്വാഴ്ചയായിരിക്കും നോമ്പിനു തുടക്കമാകുക. സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിലെല്ലാം ഇന്നാണ് റമദാനു തുടക്കമാകുക. വിവിധ രാജ്യങ്ങളിലെ മതകാര്യ വകുപ്പുകൾ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല