ശരിയായ രീതിയില്‍ സാക്ഷരതയും ആശയവിനിമയ നൈപുണ്യവും ലഭിക്കാത്തതിനാല്‍ ബ്രിട്ടനിലെ പുതുതലമുറ പരാജയപ്പെടുന്നവരാണെന്ന് കണ്ടെത്തല്‍. വിദ്യാഭ്യാസ സംവിധാനത്തിലെ ഈ പോരായ്മകള്‍ കാരണം സ്വദേശികള്‍ക്ക് തൊഴില്‍ നിഷേധിക്കപ്പെടുന്നതായും സ്ഥാപനങ്ങള്‍ക്ക് വിദേശ തൊഴിലാളികളെ സ്വീകരിക്കേണ്ടി വരുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ചെറിയ ജോലികള്‍ക്ക് മാത്രല്ല ഉയര്‍ന്ന ജോലികള്‍ക്കും ഇപ്പോള്‍ രാജ്യം വിദേശികളെ ആശ്രയിക്കേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് ചാര്‍ട്ടേര്‍ഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പേഴ്സണല്‍ ആന്‍ഡ് ഡെവലപ്പ്മെന്റ് സാക്ഷ്യപ്പെടുത്തുന്നു.
പതിനാറിനും ഇരുപത്തിനാലിനും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതരുടെ എണ്ണം പത്ത് ലക്ഷത്തിന് മുകളിലായതായാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഓരോ ദിവസവും ഏകദേശം അഞ്ഞൂറ് വേദേശികളെങ്കിലും തൊഴില്‍ നേടി ബ്രിട്ടനില്‍ വരുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ ഒരു ദിവസം ജോലി ലഭിക്കുന്ന ബ്രിട്ടീഷുകാരുടെ എണ്ണം 850 മാത്രമാണ്. തങ്ങളുടെ ജോലികള്‍ക്ക് ഇവിടുത്തെ വിദ്യാഭ്യാസ സംവിധാനം മതിയായതല്ല എന്ന തൊഴില്‍ദാതാക്കളുടെ വിശ്വാസമാണ് ഇതിന് കാരണമെന്ന് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടര്‍ ഗെര്‍വിന്‍ ഡേവിസ് പറയുന്നു.
വിദ്യാഭ്യാസത്തിലൂടെ ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ആശയവിനിയ നൈപുണ്യം പോരാ എന്നാണ് അവരുടെ കണ്ടെത്തല്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവാക്കളുടെ അവസ്ഥയില്‍ മിക്ക വിദഗ്ധരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അഞ്ചില്‍ ഒരാളില്‍ കൂടുതല്‍ യുവാക്കളും തൊഴില്‍രഹിതരാണ്. ഇത് യുവജനങ്ങളെ വിഷാദരോഗികളും കടക്കാരുമാക്കും. സ്വകാര്യവും പൊതുമേഖലയിലുള്ളതുമായ ആയിരം തൊഴില്‍ ദാതാക്കള്‍ക്കിടയില്‍ നടത്തിയ സര്‍വെയില്‍ പന്ത്രണ്ട് ശതമാനം പേര് മാത്രമാണ് ഈവര്‍ഷം സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലി നല്കാന് തയ്യാറുള്ളത്.
ഇരുപത്തിയഞ്ച് ശതമാനം പേര് പതിനേഴിനും പതിനെട്ടിനുമിടയില്‍ പ്രായമുള്ളവരെ പരിഗണിക്കാന്‍ തയ്യാറാണ്. എന്നാല്‍ പോളണ്ടില്‍ നിന്നും ലുതിയാനയില്‍ നിന്നുമുള്ളവരാണ് കൂടുതല്‍ തൊഴില്‍ സാമര്‍ത്ഥ്യം പ്രകടിപ്പിക്കുക എന്നാണ് ഭൂരിഭാഗത്തിന്റെയും അഭിപ്രായം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല