നാലാഴ്ചയില്‍ കൂടുതല്‍ സിക്ക് നോട്ട് നല്‍കാനുള്ള അധികാരം ജി പി മാരില്‍ എടുത്തുമാറ്റാന്‍ ശുപാര്‍ശ ചെയ്യുമെന്ന് സീനിയര്‍ ടോറി നേതാവ് ലോര്‍ഡ് ഫ്രൂട് പറഞ്ഞു.ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന അസുഖങ്ങള്‍ക്ക് ആദ്യത്തെ നാലാഴ്ചയ്ക്ക് ശേഷം സിക്ക് നോട്ട് നല്‍കുന്നതിനുള്ള അധികാരം ഒരു സ്വതന്ത്ര പാനലിനു നല്‍കും.അസുഖത്തിന്‍റെ തീവ്രതയനുസരിച്ച് സിക്ക് നോട്ട് നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഈ പാനല്‍ ആയിരിക്കും.
ബ്രിട്ടന്‍റെ സിക്ക് ലീവ് സംസ്ക്കാരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരും ബ്രിട്ടീഷ് ചേംബര്‍ ഓഫ് കൊമേഴ്സും ചേര്‍ന്ന് നിയോഗിച്ച സമിതിയാണ് ദീര്‍ഘകാല രോഗങ്ങള്‍ക്ക് സിക്ക് നോട്ട് നല്‍കാനുള്ള അധികാരം ജി പി മാരില്‍ നിന്നും എടുത്തുമാറ്റാന്‍ ശുപാര്‍ശ ചെയ്തത്.പ്രതിവര്‍ഷം അറുപതിനായിരം മില്യന്‍ പൌണ്ടാണ് സിക്ക് ലീവുകാര്‍ക്ക് നല്‍കുന്നതിലൂടെ നഷ്ട്ടമുണ്ടാകുന്നത്.
നാലാഴ്ചയ്ക്ക് ശേഷം സിക്ക് നോട്ട് നല്‍കാനുള്ള അധികാരം ജി പിമാരില്‍ നിന്നും നീക്കുന്നത് അവരെ സഹായിക്കുകയെയുള്ളുവെന്ന് സര്‍ക്കാരിന്റെ ഹെല്‍ത്ത് ഡയറക്ടര്‍ ആയ ടെയിം കാരോള്‍ പറഞ്ഞു.ആദ്യ നാലാഴ്ചത്തെ സിക്ക് നോട്ട് നല്‍കാനുള്ള പൂര്‍ണ അധികാരം ജി പിമാര്‍ക്ക് ആയിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.അതിനു ശേഷമുള്ള സിക്ക് നോട്ട് നല്‍കാനുള്ള അധികാരം സ്വതന്ത്ര പാനലിനു നല്‍കുന്നത് ജിപിമാരുടെ ജോലിഭാരം കുറയ്ക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
സ്‌ട്രെസ് എന്ന കാരണം പറഞ്ഞ് ദീര്‍ഘകാലം സിക്ക് ലീവ് എടുക്കുന്നവരെയാണ് ഈ തീരുമാനം ദോഷകരമായി ബാധിക്കുക.ഇത്തരക്കാര്‍ തങ്ങളുടെ അസുഖം യാഥാര്‍ത്ഥ്യം ആണെന്ന് തെളിയിക്കാന്‍ ഏറെ പണിപ്പെടേണ്ടി വരും.ഇത്തരത്തില്‍ ദീര്‍ഘകാലം സിക്കടിക്കുന്ന മലയാളികള്‍ കുറവായതിനാല്‍ ഈ പരിഷ്ക്കാരം മലയാളികളെ കാര്യമായി ബാധിക്കില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല