സ്വന്തം ലേഖകൻ: ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് ഈ മാസം 22 ന് എംബസി അങ്കണത്തില്‍ നടക്കും. ഉച്ചക്ക് 2.30ന് ആരംഭിച്ച് 4.00 മണിക്ക് പരിപാടി അവസാനിക്കും. അംബാസഡര്‍ അമിത് നാരംഗ് സംബന്ധിക്കും. ഒമാനില്‍ താമസിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് പരാതികള്‍ ബോധിപ്പിക്കുന്നതിന് അവസരം ലഭിക്കും.
അതേസമയം, ഓപ്പണ്‍ ഹൗസില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് 92822270 എന്ന നമ്പറില്‍ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഓപ്പണ്‍ ഹൗസ് സമയത്ത് ഇവരെ എംബസി ഉദ്യോഗസ്ഥര്‍ ബന്ധപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു.
അതിനിടെ ഈ മാസം 31 വരെ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കുമെന്ന് ബജറ്റ് വിമാന കമ്പനികൾ ആയ എയർ ഇന്ത്യ എക്സ്പ്രസും സലാം എയറും അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസിന് മസ്കറ്റിൽ നിന്നും കോഴിക്കോട്, കണ്ണൂർ, കൊച്ചി, തിരുവനന്തപുരം, മംഗളൂരു സെക്ടറുകളിലേക്ക് യാത്ര ചെയ്യാൻ 38 റിയാലിൽ താഴെയാണ് ടിക്കറ്റ് നിരക്ക് വരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല