സ്വന്തം ലേഖകൻ: എയർ ഇന്ത്യ എക്സ്പ്രസ് മസ്കത്തിൽ നിന്നും കണ്ണൂരിലേക്കുള്ള സമയത്തിൽ മാറ്റം. മസ്കത്തിൽ നിന്ന് രാവില 7.35ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30ന് കണ്ണൂരിലെത്തും. കണ്ണൂരിൽ നിന്നും പുലർച്ചെ 4.35ന് പുറപ്പെടുന്ന വിമാനം ഒമാൻ സമയം രാവിലെ 6.35ന് മസ്കത്തിലെത്തും.
അടുത്ത മാസം നാല് മുതലാണ് പുതിയ സമയക്രമം പ്രാബല്യത്തിൽ വരികയെന്നും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ വ്യക്തമാക്കി. അതേസമയം കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് പോകാൻ ഇപ്പോൾ ടിക്കറ്റ് എടുക്കാം, ഈ മാസം 31 വരെ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കുമെന്നാണ് ബജറ്റ് വിമാന കമ്പനികൾ ആയ എയർ ഇന്ത്യ എക്സ്പ്രസും സലാം എയറും അറിയിച്ചിരിക്കുന്നത്.
എയർ ഇന്ത്യ എക്സ്പ്രസിന് മസ്കറ്റിൽ നിന്നും കോഴിക്കോട്, കണ്ണൂർ, കൊച്ചി, തിരുവനന്തപുരം, മംഗളൂരു സെക്ടറുകളിലേക്ക് യാത്ര ചെയ്യാൻ 38 റിയാലിൽ താഴെയാണ് ടിക്കറ്റ് നിരക്ക് വരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല