സ്വന്തം ലേഖകൻ: കനത്ത ചൂടിനെ അവഗണിച്ചും തുറന്ന വാഹനത്തില്‍ പാലക്കാട് നഗരത്തിലൂടെ ആയിരക്കണക്കിന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു മണിക്കൂര്‍ നീണ്ട റോഡ് ഷോ ബിജെപിയുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഊര്‍ജം നിറയ്ക്കുന്നതായിരുന്നു.
പാലക്കാട്, പൊന്നാനി മണ്ഡലങ്ങളിലെ എന്‍.ഡി.എ സ്ഥാനാര്‍ഥികളും ബിജെപി സംസ്ഥാന അധ്യക്ഷനും പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയുടെ ഭാഗമായി. കോയമ്പത്തൂരില്‍ നിന്ന് ഹെലികോപ്റ്ററിലാണ് മോദി പാലക്കാട്ടെത്തിയത്. ഒരാഴ്ചയ്ക്കിടെ രണ്ടാംവട്ട സന്ദര്‍ശനത്തിനായാണ് മോദി കേരളത്തിലെത്തിയത്.
പാലക്കാട്ടെ ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു. 30 മിനിറ്റോളം റോഡ് ഷോ നടന്നു. ഏകദേശം 50,000 പേര് മോദിയുടെ റോഡ് ഷോയില്‍ അണിനിരന്നുവെന്ന് ബിജെപി ജില്ലാ നേതൃത്വം അവകാശപ്പെട്ടു.. സന്ദർശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തിൽ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഇന്നലെ വൈകിട്ട് മോദി കോയമ്പത്തൂരിലും റോഡ് ഷോ നടത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല