സ്വന്തം ലേഖകൻ: ടെക്സസിലെ പ്രോസ്പർ ഏരിയയിൽ നിന്നും കാണാതായ വിശാൽ മകാനിയെ (25) കണ്ടെത്താൻ പൊലീസ് പൊതുജന സഹായം അഭ്യർഥിച്ചു. ലൂയിസ്വില്ലെയിലാണ് വിശാലിനെ അവസാനമായി കണ്ടത്. വിശാലിനും അദേഹത്തിന്റെ കാറിനുമായി തിരച്ചിൽ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
വിശാൽ മകാനിയെ മാർച്ച് 2 മുതലാണ് കാണാതായതായതെന്ന് കുടുംബം അറിയിച്ചു. മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന വ്യക്തിയാണ് വിശാൽ. ഇയാളുടെ കൈവശം തോക്ക് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യം പൊലീസ് സ്ഥീകരിച്ചിട്ടുണ്ട്. സഹോദരി കാശിഷ് മകാനിയും ഭർത്താവും ന്യൂയോർക്കിൽ മാതാപിതാക്കളോടൊപ്പം എത്തിച്ചേർത്തിട്ടുണ്ട്.
മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് രണ്ട് വർഷം മുൻപ് മാനസിക ആശുപത്രിയിൽ വിശാൽ മകാനി സ്വമേധയാ ചികിത്സ തേടിയിരുന്നതായി കുടുംബം പറയുന്നു. വിശാലിനെ കണ്ടതായി സംശയിക്കുന്ന സഥലത്തെ നിരീക്ഷണ വിഡിയോ കാണാൻ തങ്ങളെ അനുവദിച്ചിട്ടില്ലെന്ന് കുടുംബം പറയുന്നു.
വിമാനമാർഗവും കാൽനടയായും പ്രദേശത്ത് അന്വേഷണം നടന്നതായും എന്നാൽ കാണാതായ ആളുടെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് ലൂയിസ്വില്ലെ പൊലീസ് പറയുന്നു. വിശാൽ മക്കാനിയെക്കുറിച്ചോ അദ്ദേഹത്തിന്റെ കാറിനെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ ലൂയിസ്വില്ലെ പൊലീസിനെ വിളിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല