സ്വന്തം ലേഖകൻ: പ്രവാസികൾക്ക് ഏറെ ആശ്വാസമാകുന്ന ഒരു തീരുമാനം ആണ് എത്തിയിരിക്കുന്നത്. ബഹ്‌റൈൻ-കൊച്ചി നേരിട്ടുള്ള ഫ്ലൈറ്റ് സർവിസുമായി ബജറ്റ് എയർ വിമാന കമ്പനിയായ ഇൻഡിഗോ. ബഹ്‌റൈനിൽ നിന്ന് രാത്രി 11.45ന് പുറപ്പെട്ട് രാവിലെ 6.55ന് കൊച്ചിയിൽ എത്തും. തുടർന്ന് കൊച്ചിയിൽ നിന്ന് രാത്രി 8.35ന് പുറപ്പെട്ട് രാത്രി 10.45ന് ബഹ്‌റൈനിൽ എത്തിച്ചേരും.
അതേസമയം, ബഹ്റെെനിൽ തൊഴിൽ നിയമലംഘനവുമായി ബന്ധപ്പെട്ട് 49 പേരെ നാടുകടത്തി. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ആണ് ഇവരെ നാടുകടത്തിയ വിവരം അറിയിച്ചത്. മാർച്ച് 10 മുതൽ 16 വരെയുള്ള ആഴ്‌ചയിൽ 755 പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. നിയമലംഘനം നടത്തിയ 91 തൊഴിലാളികളെ ഇത്തരത്തിൽ പരിശോധനയിൽ കണ്ടെത്തി. അങ്ങനെ നാടുകടത്തുകയായിരുന്നു.
ബഹ്റെെനിലെ റസിഡൻസി നിയമങ്ങളിലെ വ്യവസ്ഥകളുമായി ബന്ധപ്പെട്ട് നിരവദി നിയമ ലംഘതനങ്ങൾ കണ്ടെത്തി. 13 സംയുക്ത പരിശോധന കാമ്പയിനുകൾ ആണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇത് കൂടാതെ മറ്റു പല തരത്തിലുള്ള കാമ്പയിനുകളും നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല