സ്വന്തം ലേഖകൻ: മലയാളികൾ എന്നും ജോലിക്കായി തെരഞ്ഞെടുക്കുന്ന രാജ്യം ആണ് യുഎഇ. പലരും വിസിറ്റ് വീസയിൽ പോയി യുഎഇയിൽ ജോലി തേടി കണ്ടെത്തുന്നവരാണ്. എന്നാൽ ഇപ്പോൾ രണ്ട് തൊഴിൽ അവസരം ആണ് യുഎഇയിൽ എത്തിയിരിക്കുന്നത്. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയിലേക്ക് DCAS (Dubai Corporation Ambulance Service) ലൈസൻസ് ഉള്ള എമർജൻസി മെഡിക്കൽ ടെക്നിഷ്യൻ (EMT) മാരുടെ സൗജന്യ നിയമനം നടക്കുന്നത്. (80 ഒഴിവുകൾ) ആണ് ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
BSc (EMT), BSc Nursing, Advanced PG diploma in Emergency care, BSc Trauma care management എന്നിവയിലേതെങ്കിലും ഉണ്ടായിരിക്കണം. ആ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. കൂടാതെ എമർജൻസി ഡിപ്പാർട്മെൻറ്, ആംബുലൻസ് സർവീസ് എന്നിവയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. പ്രായം: 22 നും 35 നും ഇടയിൽ. DCAS (DUBAI) ലൈസെൻസ് ഉണ്ടായിരിക്കണം. ശമ്പളം: AED-5000 + OT അലവൻസ്.
വീസ, എയർ ടിക്കറ്റ്, താമസ സൗകര്യം, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, പാസ്സ്പോർട്, എന്നിവ 2024 മാർച്ച് 28 നു മുൻപ് gcc@odepc.in എന്ന ഈമെയിലിലേക്കു അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2329440/41/42 /45 / 7736496574.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല