സ്വന്തം ലേഖകൻ: രാജ്യത്ത് പെരുന്നാളിന് അഞ്ചു ദിവസം പൊതുഅവധി. ഏപ്രിൽ ഒമ്പതു മുതൽ 14 വരെയാണ് അവധി. ഏപ്രിൽ 14 ഞായറാഴ്ച മുതൽ പ്രവൃത്തി ദിനം പുനരാരംഭിക്കും. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. പൊതു അവധി ദിവസങ്ങളായ വെള്ളി, ശനി എന്നിവകൂടി ഉൾപ്പെട്ടാണ് അഞ്ചു ദിവസത്തെ അവധി. ഈ ദിവസങ്ങളിൽ സർക്കാർ മന്ത്രാലയങ്ങൾ, ഏജൻസികൾ, പൊതുസ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനം നിർത്തിവെക്കും. എന്നാൽ അടിയന്തര സ്വഭാവമുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കും.
അതേസമയം ജിസിസി രാജ്യങ്ങളില്‍ പൗരന്മാര്ക്കും പ്രവാസികള്‍ക്കും ഏകീകൃത ബയോമെട്രിക് ഫിംഗര്‍പ്രിന്റ് സംവിധാനം നടപ്പിലാക്കാനുള്ള പദ്ധതി പുരോഗമിക്കുന്നു. ജൂണ്‍ ഒന്നിനകം രാജ്യത്തെ മുഴുവന്‍ പൗരന്മാരും പ്രവാസികളും ബയോമെട്രിക് വിവരങ്ങള്‍ നല്‍കണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടിട്ടുണ്ട്.
ബയോമെട്രിക് വിരലടയാളം നിര്‍ബന്ധമാക്കുന്നതിന് മാര്‍ച്ച് 1 മുതല്‍ മൂന്ന് മാസത്തെ സമയപരിധിയാണ് നിശ്ചയിച്ചിട്ടുള്ളത്. ജൂണ്‍ ഒന്നു മുതല്‍ വിരലടയാളം നല്കാത്തവരുടെ റെസിഡന്‍സി പെര്‍മിറ്റും (ഇഖാമ) ഡ്രൈവിങ് ലൈസന്‍സും പുതുക്കുന്നത് ഉള്‍പ്പെടെയുള്ള മന്ത്രാലയത്തിന്റെ സേവനങ്ങള്‍ ലഭ്യമാവില്ല.
ഏകദേശം 48 ലക്ഷം ജനസംഖ്യയുള്ള കുവൈത്തില്‍ 17 ലക്ഷം ആളുകള്‍ ഇതിനകം ബയോമെട്രിക് വിരലടയാളം നല്‍കിയിട്ടുണ്ട്. ഇതില്‍ കൂടുതലും പ്രവാസികളാണ്. ഏകീകൃത ജിസിസി ബയോമെട്രിക് ഫിംഗര്‍പ്രിന്റ് സംവിധാനം കൊണ്ടുവരാനാണ് വിരലടയാളം സ്വീകരിക്കുന്ന നടപടി കുവൈത്ത് വേഗത്തിലാക്കുകയും മൂന്ന് മാസത്തെ സമയപരിധി നിശ്ചയിക്കുകയും ചെയ്തതെന്ന് പേര് വെളിപ്പെടുത്താത്ത ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല