സ്വന്തം ലേഖകൻ: താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്കായുള്ള ആദ്യത്തെ സംയോജിത റസിഡൻഷ്യൽ സിറ്റിയുടെ സൈറ്റ് ഔദ്യോഗികമായി നിക്ഷേപക കമ്പനിക്ക് കൈമാറിയതായി കുവൈത്ത് മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. സബ്ഹാനിൽ ആണ് 40,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള സൈറ്റ് അനുവദിച്ചിരിക്കുന്നത്.
3,000 തൊഴിലാളികളെ ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ ആണ് റസിഡൻഷ്യൽ സിറ്റി വിഭാവനം ചെയ്യുന്നത്. 16 പാർപ്പിട സമുച്ചയങ്ങൾ ആണ് ഇതിൽ ഉൾപ്പെടുന്നത്. എല്ലാ നിലകളിലും കിടപ്പുമുറികൾ, അടുക്കള, കുളിമുറി, സ്വീകരണമുറികൾ തുടങ്ങിയ സൗകര്യങ്ങളോടെ ആയിരിക്കും പാർപ്പിട സമുച്ചയങ്ങൾ നിർമിക്കുക.
റസ്റ്റോറന്റുകൾ കഫേകൾ, കടകൾ, സർക്കാർ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടങ്ങൾ എന്നിവ ഉൾപ്പെടുന്ന രണ്ട് വാണിജ്യ സമുച്ചയങ്ങളും, പൊലീസ് സ്റ്റേഷൻ, മസ്ജിദ് തുടങ്ങിയ സൗകര്യങ്ങളും പദ്ധതിയിൽ ഉൾപ്പെടും. കുവൈത്ത് മുനിസിപ്പാലിറ്റി പ്രതിനിധി മിഷാൽ അൽ ആരാദ പ്രോജക്റ്റ് സൈറ്റ് നിക്ഷേപക കമ്പനിക്ക് കൈമാറി. ഒന്നര വർഷത്തിനകം പദ്ധതി നടപ്പാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല