സ്വന്തം ലേഖകൻ: കൺസൾട്ടിങ്’ രംഗത്തെ ജോലികളിൽ സൗദി പൗരൻമാരെ നിയമിക്കാൻ തീരുമാനിച്ച നടപടി രണ്ടാം ഘട്ടം പ്രാബല്യത്തിൽ. 40 ശതമാനം സൗദി പൗരൻമാർക്ക് ആണ് ഇനി ഈ ജോലിയിൽ അവസരം നൽകുക. സ്വദേശിവത്കരണ തീരുമാനത്തിന്റെ രണ്ടാംഘട്ടം സൗദിയിൽ പ്രാബല്യത്തിലായെന്ന് മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. മാർച്ച് 25 മുതൽ ആണ് നിയമത്തിൻരെ രണ്ടാം ഘട്ടം നടപ്പിലായി തുടങ്ങിയത്.
രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ഉള്ള തൊഴിലാളികൾക്ക് തൊഴിലവസരങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെയുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ചർച്ച നടത്തിയതും അധികൃതർ ഇത്തരത്തിലൊരു തീരുമാനത്തിൽ എത്തിയിരിക്കുന്നത്. ഫിനാൻഷ്യൽ കൺസൾട്ടിങ് സ്പെഷലിസ്റ്റ്, ബിസിനസ് കൺസൾട്ടിങ് സ്പെഷലിസ്റ്റ്, സൈബർ സെക്യൂരിറ്റി കൺസൾട്ടിങ് സ്പെഷലിസ്റ്റ്, പ്രോജക്ട് മാനേജ്മെൻറ് മാനേജർ, പ്രോജക്ട് മാനേജ്മെൻറ് എൻജിനീയർ, പ്രോജക്ട് മാനേജ്മെൻറ് സ്പെഷലിസ് തുടങ്ങിയ മേഖലകളിൽ ആണ് പൗരൻമാർക്ക് അവസരം നൽകിയിരിക്കുന്നത്. 40 ശതമാനം സൗദി പൗരർമാർ ജോലിയിൽ വേണം എന്നാണ് പുതിയ നിയമം പറയുന്നത്.
ഫിനാൻഷ്യൽ കൺസൾട്ടിങ്, മെഡിക്കൽ കൺസൾട്ടിങ്, എൻജിനീയറിങ്- ആർക്കിടെക്ചറൽ കൺസൾട്ടിങ്, സീനിയർ മാനേജ്മെൻറ് കൺസൾട്ടിങ് എന്നിവയാണ് സ്വദേശിവത്കരണം സൗദി നടപ്പാക്കുന്ന കൺസൾട്ടിങ് മേഖലയുടെ വിഭാഗങ്ങൾ. തൊഴിൽ വിപണിയിൽ സൗദികളുടെ പങ്കാളിത്തം ഉയർത്തുന്നതിന് വേണ്ടിയുള്ള പല തരത്തുലുള്ള പദ്ധതികൾ ആണ് സൗദി ഒരോ വർഷവും കൊണ്ടു വരുന്നത്. രാജ്യത്ത് മറ്റു എണ്ണഇതര വരുമാനം കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനത്തിൽ സൗദി എത്തിയിരിക്കുന്നത്.
തൊഴിൽ വിപണിയുടെ ആവശ്യകതകൾക്ക് അനുസൃതമായി മന്ത്രാലയവും, മറ്റു സർക്കാർ അതോറിറ്റികളും ചേർന്നാണ് ഇത്തരത്തിലൊരു തീരുമാന എടുത്തത്. സ്വദേശിവത്കരണ രണ്ടാംഘട്ടം തീരുമാനം പിന്തുടരാനും നടപ്പാക്കാനും ശ്രമിക്കുന്നതിൻരെ ഭാഗമായി നിരവധി പദ്ധതികൾ ആണ് എത്തിയിരിക്കുന്നത്. രാജ്യത്ത് എണ്ണയിതര വരുമാനത്തിനുളള മാർഗം കണ്ടെത്തുന്ന പല തരത്തിലുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിൻരെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനം ഉണ്ടായിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല