സ്വന്തം ലേഖകൻ: റമസാനിൽ യാത്രക്കാർക്ക് ഇന്ത്യ ഉൾപ്പെടെയുള്ള എല്ലാ വിദേശ രാജ്യങ്ങളിലേക്കും സൗജന്യമായി ഫോൺ വിളിക്കാൻ സംവിധാനമൊരുക്കി ദുബായ് മെട്രോ. ‘ഞങ്ങൾ നിങ്ങളെ അടുപ്പിക്കുന്നു’ എന്ന മെട്രോയുടെ പദ്ധതിയുടെ ഭാഗമായാണിത്.
ദുബായ് മെട്രോയുടെയും ട്രാമിന്റെയും ഓപറേറ്ററായ കിയോലിസുമായി സഹകരിച്ച് അൽ ഗുബൈബ, യൂണിയൻ, ജബൽ അലി മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടെ നാല് സ്റ്റേഷനുകളിൽ ഇതിനായി നാല് ടെലിഫോൺ ബൂത്തുകൾ സ്ഥാപിച്ചു.
ലോകത്തെങ്ങുമുള്ള തങ്ങളുടെ പ്രിയപ്പെട്ടവരുമായി തടസ്സമില്ലാത്ത ആശയവിനിമയത്തിന്റെ സന്തോഷം യാത്രക്കാർക്ക് അനുഭവിക്കാമെന്ന് അധികൃതർ പറഞ്ഞു. റമസാനിൽ കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സുഹൃത്തുക്കളുമായി ബന്ധപ്പെടുന്നതിനും ഈ ഫോൺ ബൂത്തുകൾ യാത്രക്കാർക്ക് അവസരം നൽകുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല