സ്വന്തം ലേഖകൻ: ഏപ്രില്‍ 1 മുതൽ യുകെയിലെ അടിസ്ഥാന വേതനം 11.44 പൗണ്ടായി ഉയരും. നിലവിലെ അടിസ്ഥാന വേതനം 10.42 പൗണ്ടാണ്. കുറഞ്ഞ വരുമാനമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ വേതനം ഇതോടെ വർധിക്കും. വിജയകരമായ സാമ്പത്തിക നയമാണിതെന്നാണ് സാമ്പത്തിക വിദഗ്ദരുടെ നിരീക്ഷണം. 1999 ല്‍ പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറാണ് ഇത്തരത്തിൽ എല്ലാ വർഷവും കുറഞ്ഞ അടിസ്ഥാന വേതനത്തിൽ വർധനവ് വരുത്തി തുടങ്ങിയത്.
യുകെയിൽ അടിസ്ഥാന വേതനം ലഭിക്കുന്ന തൊഴിലാളികളുടെ ക്ഷേമം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള അടിസ്ഥാന തീരുമാനങ്ങളിൽ ഒന്നായിട്ടാണ് ലേബർ പാർട്ടി നേതാവായ ടോണി ബ്ലയറുടെ പ്രഖ്യാപനത്തെ കാണുന്നത്. ഇത്തവണ കുറഞ്ഞ വേതനം 10.42 പൗണ്ടില്‍ നിന്ന് 11.44 ആയി ഉയരുന്നതിനാല്‍ ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക മാറ്റമാണ് ഏപ്രില്‍ 1ന് സംഭവിക്കുന്നത്.
അതിനിടെ ഇംഗ്ലണ്ടിലെ ജനസംഖ്യയില്‍ 7.5 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായതായി കണക്കുകള്‍.ജനസംഖ്യയില്‍ ഉണ്ടായ വലിയ വര്‍ധനവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത് കുടിയേറ്റം തന്നെയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇംഗ്ലണ്ടിലെ ജനസംഖ്യ 40 ലക്ഷത്തോളം വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. 2022 പകുതിയോടെ ഇംഗ്ലണ്ടിലെ ജനസംഖ്യ 67.6 ദശലക്ഷമായിരുന്നു. 2011 ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ 4.3 ദശലക്ഷം അധികമാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല