1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 21, 2011

സാബു ചുണ്ടാക്കാട്ടില്‍

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ ഫ്രണ്ട്സ് സ്പോര്‍ട്ടിംഗ് ക്ലബിന്റെ അഞ്ചാമത് കുടുംബ സംഗമവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രൌഡ ഗംഭീരമായ ചടങ്ങുകളോടെ നടന്നു. റഷോമിലെ സെന്റ്‌ എഡ്വേര്‍ഡ്സ് ചര്ച്ച് പാരിഷ് ഹാളില്‍ ക്ലബ് മാനേജര്‍ ആന്സന്‍ സ്റ്റീഫന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മാഞ്ചസ്റ്റര്‍ മലയാളി അസൊസിയേഷന്‍ പ്രസിഡണ്ട് കെ.ഡി. ഷാജിമോന്‍ മുഖ്യാഥിതി ആയിരുന്നു.

അനില്‍ മാത്യു വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷക്കാലം ക്ലബ് മാനേജര്‍ ആയിരുന്ന ആന്സന്‍ സ്റ്റീഫന്‍ പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടാ ജിജു സൈമണ് പ്രസിഡണ്ട് സ്ഥാനം കൈമാറി. ഇന്ന് യുകെയിലെ പ്രമുഖ മലയാളി ക്ലബുകളില്‍ ഒന്നായ ഫ്രണ്ട്സ് ക്ലബിന്റെ വളര്‍ച്ചയ്ക്കായി തന്നാലാകും വിധം പ്രവര്‍ത്തിക്കുമെന്ന് നിയുക്ത പ്രസിഡണ്ട് ജിജു സൈമണ്‍ തന്റെ പ്രസംഗത്തില്‍ ഉറപ്പ് നല്‍കി. മികച്ച പ്രകടനം കാഴ്ചവെച്ച ക്ലബ് അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. വിവിധ കലാപരിപാടികളെ തുടര്‍ന്നു ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.